തിരൂരങ്ങാടി: ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വെസ്റ്റ് ഏഷ്യൻ ആംപ്യൂട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പി നുള്ള ഇന്ത്യൻ ടീമിൽ മലപ്പുറത്തുകാരൻ ഷഫീഖ് പാണക്കാടൻ ഇടം നേടി. മൂന്നിയൂർ പടിക്കൽ സ്വദേശിയായ ഷഫീഖ് (34) ആണ് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ചത്. കേരള ടീമിന്റെ സെൻട്രൽ ഫോർവേഡാണ് ഷഫീഖ്. മാർച്ച് 5 മുതൽ വരെ ഇറാനിലെ കിഷ് ദ്വീപിലാണ് മത്സരം. മികവു കാട്ടുന്ന 5 രാജ്യങ്ങൾ ക്കാണ് ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ആംപ്യൂട്ടി ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാൻ യോഗ്യത. 18 അംഗ ടീമിൽ ഷഫീഖ് മാത്രമാണ് മലപ്പുറത്തു നിന്നുള്ള താരം.
സ്കൂൾ പഠനകാലത്ത് ലോറി കയറിയാണ് ഷഫീഖിന്റെ ഒരു കാല് നഷ്ടമായത്. വീട്ടിൽ ഒതുങ്ങി കൂടിയിരുന്ന ഷഫീഖ് പിന്നെ സജീവമായി. പൊതുരംഗത്തും ഭിന്ന ശേഷിക്കാരുടെ അവകാശ പോരാട്ടത്തിലും ഷഫീഖ് മുന്നിൽ തന്നെ ഉണ്ടായിരുന്നു.
മികച്ച ഫുട്ബോൾ താരമായ ഷഫീഖ് ഭിന്നശേഷിക്കാ രുടെ സംസ്ഥാന നീന്തൽ ചാംപ്യൻ കൂടിയാണ്. സാമൂ ഹിക നീതി വകുപ്പിന്റെ പുരസ്കാരവും കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡിഎപിഎൽ) ജില്ലാ ജനറൽ സെക്രട്ടറിയാണ്. വയനാട് ചുരം ഒറ്റക്കാലിൽ നടന്ന് കയറിയും ഡൽഹിയിലെ കർഷക സമരത്തിന് അവിടെ എത്തി പിന്തുണ അറിയിച്ചതും വാർത്ത ആയിരുന്നു.
ഇറാനിലെ ചാംപ്യൻഷി പ്പിൽ മത്സരിക്കുകയെന്നത് ഷഫീഖിന്റെ സ്വപ്നമാണ്. എന്നാൽ ഇതിന് 1.60 ലക്ഷം രൂപയോളം ചെലവ് വരും. ഇത് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് അദ്ദേഹം.