സൗദിയിൽ കാണാതായ പരപ്പനങ്ങാടി സ്വദേശിയെ കണ്ടെത്തി

Copy LinkWhatsAppFacebookTelegramMessengerShare

റിയാദ് : സൗദിയിലെ ബുറൈദയിലെ ഉനൈസയിൽ നിന്ന് ഏതാനും ദിവസങ്ങളായി കാണാതായിരുന്ന പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയെ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ കണ്ടെത്തി.

കഴിഞ്ഞ വ്യാഴാഴ്ച കാണാതായ ചോലക്കകത്ത് മുഹമ്മദ് ഷഫീഖിനെയാണ് തിരച്ചിലുകൾക്കൊടുവിൽ കണ്ടെത്തിയത്.

സംശയാസ്പദമായി ഇദ്ദേഹത്തെ പോലീസ് പിടികൂടിയതായിരുന്നു. സാമൂഹിക പ്രവർത്തകനും ബുറൈദ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാനുമായ ഫൈസൽ ആലത്തൂരിന്റെ ഇടപെടലാണ് ജയിൽ മോചനം സാധ്യമാക്കിയത്.

ഷഫീഖിന്റെ പേരിൽ കേസ് ചാർജ് ചെയ്തിട്ടില്ല. അതേ സമയം അന്വേഷണം നടക്കുന്നുണ്ട് എന്നാണ് സൂചന.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!