Monday, August 18

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുള്ള കുട്ടി മരിച്ചു

തിരൂരങ്ങാടി: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു.

വേങ്ങര ചെളിടയ് മണ്ടോടൻ ഹംസ കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈൻ ആണ് മരിച്ചത്. മാതാവ് അനീസയുടെ ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടിൽ വെച്ചാണ് സംഭവം. ഇവിടെ വിരുന്നു വന്നതായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനതുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം കബറടക്കി.

സഹോദരങ്ങൾ, മുഹമ്മദ് അഫ്ന, ഫാത്തിമ നസ.

error: Content is protected !!