Saturday, July 12

തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്കേറ്റ ഏഴു വയസ്സുകാരൻ മരിച്ചു

തിരൂർ : നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനെ തുടർന്ന് മതിലിനും കാറിനും ഇടയിൽ അമർന്ന് ഗുരുതരമായി പരിക്ക് പറ്റിയ വിദ്യാർത്ഥി മരിച്ചു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത് .
ഇന്നലെ രാവിലെ 9:45 ഓടെ ആണ് അപകടം.
തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡരികിലൂടെ ഒറ്റക്ക് നടന്നു വരികയായിരുന്ന റിക്സാനെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. മതിലിൽ ഇടിച്ചു, കാറിനും മതിലിനും ഇടയിൽ പെട്ട് അമർന്ന കുട്ടിയെ നാട്ടുകാർ പുറത്തെടുത്ത് കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .
ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

error: Content is protected !!