
തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവിൽ രണ്ടര വയസ്സുകാരൻ പുഴയിൽ വീണു മരിച്ചു. പാറക്കടവ് പാങ്ങട്ട് കുണ്ടിൽ ഫഹദ് ബൈറൂഫിന്റെ മകൻ ഫൈസി മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ന് ആണ് സംഭവം. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലാണ് വീണത്. അയൽ വാസികൾ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ.