Monday, October 13

പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പേരാമ്പ്ര: പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പേരാമ്പ്ര കക്കാട്. ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ഉച്ചയോടെ പേരാമ്പ്ര ചാലിക്കരയിലാണ് സംഭവം.

ചാലിക്കര മായഞ്ചേരി പൊയിൽ റോഡ് ജംങ്ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ബോർഡ് മറിഞ്ഞ് വൈദ്യുതി ലൈനിൽ വീഴുകയായിരുന്നു.

ഉടൻ പേരാമ്പ്രയിൽ നിന്ന് കെഎസ്ഇബി അധികൃതർ എത്തി ലൈൻ ഓഫ് ചെയ്ത ശേഷം മുനീബിനെ ആശുപത്രിയിൽ എത്തിച്ചു. മുനീബിന്റെ സഹായിയായ ചാരുംപറമ്പിൽ ഷമീമിനും അപകടത്തിൽ സാരമായി പരിക്കേറ്റു.

ചെറുകുന്നത്ത് മൂസയുടെയും ഷറീനയുടെയും മകനാണ്. സഹോദരി: മുഹസിന

error: Content is protected !!