വാഴക്കാട് : ടിപ്പർ ലോറിയടക്കമുള്ള ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരാണ് മരിച്ചത്. ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52) സഹോദര പുത്രൻ റിയാസ് (29) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ അഷ്റഫ് സംഭവസ്ഥലത്ത് നിന്നും റിയാസ് ആശുപത്രിയിലെത്തി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ എടവണ്ണപ്പാറ കോഴിക്കോട് റോഡിൽ മുണ്ടു മുഴിയിലാണ് സംഭവം. അരീക്കോട് ഭാഗത്ത് നിന്നും ബോളർ കയറ്റി വരികയായിരുന്ന ടിപ്പറിൽ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു തുടർന്ന് ഇടിയുടെ ആഘാതത്തിൽ തിരിഞ്ഞ് പോയ കാറ് തൊട്ടടുത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ചെന്നിടിച്ചു. ഓട്ടോ പാടത്തേക്ക് മറിഞ്ഞു. അതേസമയം നിയന്ത്രണം വിട്ട ലോറി മുമ്പിലെത്തിയ സ്കൂട്ടറിലിടിച്ച് എതിർ വശത്തെ വീട്ടിൻ്റെ മതിലിൽ ചെന്നിടിച്ചു നിന്നു ഇതിനാൽ വൻദുരന്തം ഒഴിവായി ലോറിയുടെ നിയന്ത്രണം വിട്ടുള്ള വരവിൽ തൊട്ടടുത്ത കടയിൽ നില്കുകയായിരുന്ന യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. അയാളുടെ നിർത്തിയിട്ട ബൈക്കും പിറകിലെ കാറും അപകടത്തിൽ തകർന്നു. ലോറിയിടിച്ച് തെറിപ്പിച്ച സ്കൂട്ടർ യാത്രക്കാർ മാതാവിൻ്റെ ചികിത്സക്കായ് മറന്ന് വെച്ച ചീട്ട് എടുക്കാനായി വീട്ടിൽ എത്തി തിരിച്ച് പോകുംവഴിയാണ് അപകടം. കാറിലുണ്ടായിരുന്ന എടവണ്ണ സ്വദേശികളായ മൂന്ന് പേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അപകടവാർത്തയറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി പരിക്ക് പറ്റിയവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് വാഴക്കാട് സി ഐ കെ. വിജയൻബാബുവും സംഘവം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അനന്തായൂർ ഓട്ടുപ്പാറ കുറുമ്പാലിക്കോട്ട് മുഹമ്മദാണ് അഷ്റഫിൻ്റെ പിതാവ്. മാതാവ്. ഭാര്യ. റംല . മക്കൾ. റബീഹ് ഫൈസി റുഷ്ദ, റൂബിയ. അബ്ദുസലാം ആഷൂറ ദമ്പതിമാരുടെ മകനാണ് മരിച്ച നിയാസ്. ഭാര്യ ലുബ്ന . സഹോദരങ്ങൾ: നജ്ല നിഹാല.