മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ചു

തൃശ്ശൂർ : മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ എട്ടു വയസ്സുകാരി മരിച്ചു. തൃശൂര്‍ തിരുവില്വാമല പട്ടിപ്പറമ്ബ് കുന്നത്ത് അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.
ഇന്നലെ പത്തരയ്ക്കാണ് അപകടമുണ്ടായത്. വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

കുട്ടി തല്‍ക്ഷണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകളാണ് മരിച്ച ആദിത്യശ്രീ. തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

error: Content is protected !!