2021-22 വർഷത്തെ നികുതി പിരിവിൽ എ ആർ നഗർ ഗ്രാമപ്പഞ്ചായത്ത് നൂറ് ശതമാനം നേട്ടം കൈവരിച്ചു. ഒരു കോടിക്കു മേൽ നികുതി പിരിക്കുവാനുള്ള പഞ്ചായത്തുകളിൽ സംസ്ഥാനത്ത് രണ്ടു പഞ്ചായത്തുകൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അതിലൊന്നാവാൻ എ ആർ നഗർ ഗ്രാമപ്പഞ്ചായത്തിന് കഴിഞ്ഞു എന്നത് ഗ്രാമപ്പഞ്ചായത്തിന്റെ 100 ശതമാനം നേട്ടത്തിന് തിളക്കമേറ്റുന്നു. നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും നികുതി ദായകർക്കും പഞ്ചായത്ത് പ്രസിഡണ്ട് ലിയാക്കത്തലി കാവുങ്ങലും വൈസ് പ്രസിഡന്റ് ശ്രീജ സുനിലും അഭിനന്ദനം അറിയിച്ചു.