അവാർഡ് വിവാദം; മുൻ ചെയർപേഴ്സണ് മറുപടിയുമായി മുസ്ലിം ലീഗ്

തിരൂരങ്ങാടി: നഗരസഭക്ക് ലഭിച്ച സ്വരാജ് അവാർഡിന്റെ അവകാശ തർക്കത്തിൽ മറുപടിയുമായി മുസ്ലിം ലീഗ് കമ്മിറ്റി. 2020-21 വർഷത്തെ പ്രവർത്തനം പരിഗണിച്ചു സംസ്ഥാന സർക്കാർ ആരംഭിച്ച സ്വരാജ് പുരസ്കാരം സംസ്ഥാന തലത്തിൽ തിരൂരങ്ങാടി ക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഈ അവാർഡ് , കഴിഞ്ഞ ഭരണ സമിതിയുടെ പ്രവർത്താന ത്തിന് ലഭിച്ച അംഗീകരമാണെന്നും പുതിയ ഭരണ സമിതി മറ്റുള്ളവർക്ക് അവകാശപ്പെട്ടത് തട്ടിയെടുക്കുക ആണെന്നും മുൻ ചെയർപേഴ്സൻ കെ.ടി.റഹീദ ആരോപിച്ചിരുന്നു. അവാർഡ് വിവരം മുൻ ഭരണസമിതിക്ക് നേതൃത്വം കൊടുത്ത ആൾ എന്ന നിലക്ക് തന്നെ അറിയിക്കാനുള്ള മര്യാദപോലും കാണിച്ചില്ലെന്നും അവാർഡ് തങ്ങളുടേതാക്കി മാറ്റാനാണ് നിലവിലെ ഭരണസമിതി ശ്രമിച്ചതെന്ന്ഉം ഇവർ ആരോപിച്ചിരുന്നു. ഇതിന് മറുപടി ആയാണ് മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തെത്തിയത്. അവാർഡ് നിലവിലെ. ഭരണ സമിതിക്ക് ലഭിച്ചതാണ് എന്നു കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ 5 വർഷം ഭരണമുണ്ടായപ്പോൾ ഈ ആവേശം ഉണ്ടായിരുന്നെങ്കിൽ മുൻസിപ്പാലിറ്റി വികസനം നേടിയേനെ എന്നും കഴിഞ്ഞ 5 വർഷം മികച്ച മുൻസിപ്പാലിറ്റി എന്ന നിലയിൽ അപേക്ഷ പോലും കൊടുക്കാൻ കഴിയാത്തവരാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും സ്വന്തം പാർട്ടി ഭരണ സമിതിയെ ലീഗ് കമ്മിറ്റി പരിഹസിക്കുന്നു. കഴിഞ്ഞ തവണയും ഈ തവണയും ലീഗ് നേതൃത്വത്തിലുള്ള ഭരണ സമിതി തന്നെയാണ് മുൻസിപ്പാലിറ്റി ഭരിക്കുന്നത്.

https://youtu.be/6ayzDSVsTCg
ചെയര്പേഴ്സൻറെ വോയ്‌സുകൾ

പ്രസ്താവനയുടെ പൂർണ്ണ രൂപം:

ഈ അവാര്‍ഡിനു തിളക്കമേറെ
തിരൂരങ്ങാടി നഗരസഭക്ക് സ്വരാജ് അവാര്‍ഡ് ലഭിച്ചത് 2022 ഫെബ്രുവരി ആദ്യ വാരത്തില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നല്‍കിയ അപേക്ഷയില്‍ നഗരകാര്യ ഡയറക്ടര്‍ വിഭാഗം നടത്തിയ പരിശോധന പ്രകാരമാണ്. പ്രധാനമായും ഫണ്ട് വിനിയോഗത്തിലൂടെയാണ് ഇതിനു സംസ്ഥാനതലത്തില്‍ ക്വാളിഫൈ ചെയ്തത്. 2020-21 വര്‍ഷത്തെ പദ്ധതിയില്‍ ഭൂരിഭാഗം ഫണ്ട് ചെലവഴിച്ചതും നികുതി സമാഹരണം നടത്തിയതും പുതിയ ഭരണസമിതി അധികാരത്തില്‍ വന്ന ശേഷമായിരുന്നു. (അതായത് 2021ഫെബ്രുവരി മാര്‍ച്ച് മാസങ്ങള്‍) 2020-21 വര്‍ഷമാണ് യു.ഡി.എഫ് പുതിയ ഭരണസമിതി വന്നത്. 2020 ഏപ്രില്‍ 1ന് ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ തെരഞ്ഞടെപ്പ് കാരണത്താല്‍ നവമ്പര്‍ മുതല്‍ തെരഞ്ഞെടുപ്പ് വരെ സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലായിരുന്നു. മാത്രമല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലും മാറ്റുമായിരുന്നു ഏറെ മാസങ്ങള്‍, കോവിഡിന്റെ രൂക്ഷത കാരണമുള്ള പ്രതിസന്ധിയും ഒരു ഭാഗത്തുണ്ടായിരുന്നു. പുതിയ ഭരണസമിതി വന്ന ശേഷം നികുതി സമാഹരണത്തിനു ജനുവരിയില്‍ തന്നെ ഡിവിഷന്‍ തോറും ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കെട്ടിട ഉടമകള്‍ക്ക് വീട്ടില്‍ ചെന്ന് കുടുംബശ്രീ മുഖേനെ ഡിമാന്റ് നോട്ടീസ് നല്‍കി. ക്യാമ്പുകളിലൂടെ നികുതി വരുമാനം വര്‍ധിച്ചത് സര്‍ക്കാറിന്റെ പ്രശംസക്ക് ഇടയാക്കി. ലൈറ്റുകളുയും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ബില്ലുകള്‍ ഉള്‍പ്പെട ജനുവരി മുതല്‍ കൈമാറി തുടങ്ങുകയും പരമാവധി ചെലവഴിക്കാന്‍ ചെയര്‍മാന്‍ കെ.പിയുടെ നേതൃത്വത്തില്‍ ഭരണസമിതി പ്രത്യേക യജ്ഞം നടത്തുകയും ചെയ്തു. കൂടാതെ സാങ്കേതിക തടസ്സങ്ങള്‍ നീക്കി മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ആരംഭിക്കാനായി. മുടങ്ങി കിടന്ന ഹരിത കര്‍മ സേന പ്രവര്‍ത്തനം പുനരാംരംഭിക്കാന്‍ കഴിഞ്ഞതും നേട്ടമായി. കൂടാതെ ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് മുഴുവന്‍ തുകയും നല്‍കുന്നതിനു പുതിയ ഭരണസമിതി ഭേദഗതി പദ്ധതിയാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുകയും അംഗീകാരം വാങ്ങി നല്‍കിയതും 20201 മാര്‍ച്ചിലായിരുന്നു. സ്‌കോളര്‍ഷിപ്പ് തുക പൂര്‍ണമായി നല്‍കിയതില്‍ ഭിന്നശേഷി സംഘടനകള്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയെ നേരിട്ട് എത്തി ആദരിച്ചിരുന്നു.ഭവനപുനരുദ്ധാരണത്തിനുള്‍പ്പെടെ മാര്‍ച്ച് മാസം തുക കൈമാറിയത് പാവപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു.
പ്രധാനമായും പദ്ധതി പൂർത്തീകരണത്തിന് നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗങ്ങൾ അടിക്കടി വിളിച്ചു ചേർത്ത് സമയ ബന്ധിതമായി പദ്ധതികൾ പൂർത്തീകരിച്ചത് അവാർഡ് പരിഗണിക്കാൻ പ്രധാന കാരണമായി ഇതെല്ലാം പുതിയ ഭരണസമിതി വന്ന ശേഷം ഉടന്‍ നടത്തിയ കാര്യങ്ങളില്‍ ചിലതായിരുന്നു.ഈ ആത്മ വിശ്വാസമായിരുന്നു സ്വരാജ് അവർഡിന് പരിഗണിക്കാനുള്ള അപേക്ഷ സർക്കാരിലേക്ക് സമർപ്പിക്കാനുള്ള ഈ ഭരണ സമിതിയുടെ പ്രേരണക്കാധാരം. സ്വാരാജ് അവാര്‍ഡ് ലഭിച്ചയുടന്‍ തന്നെ നഗരസഭയില്‍ നിന്നും ബന്ധപ്പെട്ടവരെയെല്ലാം ഫോണില്‍ വിവരം അറിയിച്ചിട്ടുണ്ട്. അവാര്‍ഡ് ദാനത്തിലേക്ക് പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വ്യാഴാഴ്ച്ച (17-2-2022) ക്ഷണിച്ചത് നഗരസഭ ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവരെ മാത്രമാണ്. ഓരോ തദ്ദേശസ്ഥാപനത്തില്‍ നിന്നും മൂന്ന് പേര്‍ക്ക് മാത്രമേ രജിസ്‌ട്രേഷനും അക്കമഡേഷനും ഔദ്യോഗികമായി അനുവദിച്ചിരുന്നുള്ളൂ. ഇക്കാര്യം സര്‍ക്കാറില്‍ അന്വേഷിച്ചാലറിയാം. ഉദാഹരണമായി നമ്മുടെ തൊട്ടടുത്ത അയ്യങ്കാളി സംസ്ഥാന ഒന്നാം സ്ഥാന പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ട താനൂര്‍ നഗരസഭയില്‍ നിന്നും നിലവിലെ ചെയര്‍മാനും രണ്ടു പേരും മാത്രമാണ് എത്തിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും നിലവിലെ ഭരണസമിതിയാണ് ഏറ്റുവാങ്ങിയത്. തിരൂരങ്ങാടി നഗരസഭയില്‍ നിന്നും മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കാന്‍ പുറപ്പെട്ടത് പരിപാടി വീക്ഷിക്കാമെന്ന് കരുതിയാണ്. അല്ലാതെ ആരെയും അവഗണിച്ചിട്ടില്ല. ഈ വിഷയത്തില്‍ അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രചരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ UDF ഭരണ സമിതിയുടെ നേട്ടങ്ങൾ പിന്നീട് വന്ന LDF ഭരണ സമിതി കൊണ്ട് പോയി…. അടിച്ചു മാറ്റി…എന്ന തരത്തിലുള്ള പദങ്ങളും പ്രചാരങ്ങളും ആരുടെ ബുദ്ധിയിലുദിച്ച ആശയങ്ങളാണെങ്കിലും ദൗർഭാഗ്യകരമാണ്. ഈ വികാരവും ആവേശവുമൊക്കെ ഭരണം കയ്യിലുണ്ടായിരുന്ന 5 വർഷം പ്രയോഗിച്ചിരുന്നെങ്കിൽ നമ്മുടെ നഗരസഭക്ക് വികസന പാതയിൽ എത്രയോ ഉയരങ്ങളിൽ ഏത്താമായിരുന്നു.

2021-22 വാര്‍ഷിക പദ്ധതിയില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ തന്നെ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്എത്തുവാന്‍ നഗരസഭക്ക് സാധിച്ചു. ഇപ്പോഴും പദ്ധതി നിര്‍വഹണത്തില്‍ മലപ്പുറം ജില്ലയില്‍ ഒന്നാം സ്ഥാനത്ത് തിരൂരങ്ങാടിയാണ്.അതിലും അസഹിഷ്ണുത പ്രകടിപ്പിച്ചവരും അന്ന് ഒന്നാം സ്ഥാനം കരസ്തമാക്കിയതിന് നഗരസഭയിൽ ചെയർമാൻ സ്വന്തം ചെലവിൽ സന്തോഷപൂർവം
ഭക്ഷണം നൽകിയതിനെ പരിഹസിച്ചവരും ആ ചിലവിന്റെ ഫണ്ടും sslc +2പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് മൊമെന്റോ നൽകിയതിന്റെ ഫണ്ടിനെക്കുറിച്ചുമൊക്കെ നഗരസഭ സ്റ്റാഫിനെ വിളിച്ചു അന്വേഷണം നടത്തിയവർ തന്നെയാണ് ഇതിന് പിന്നിലുമെന്ന കാര്യം വ്യക്തമാണ്. 5 വർഷക്കാലം ഭരണ തലപ്പത്തിരുന്നിട്ട് ഒരു best municipality ക്കുള്ള അപേക്ഷപോലും സർക്കാരിന് സമർപ്പിക്കാതെ കാലാവധി പൂർത്തിയാക്കിയവരുടെ ഈ ലഭിച്ച അംഗീകാരത്തിന്റ പിതൃത്വത്തെ ചൊല്ലിയുള്ള അവകാശവാദം തീർത്തും പരിഹാസ്യമാണ്. ഇതൊക്കെ പദ്ധതി നിര്‍വഹണവും മറ്റുമുള്ള കൂട്ടായ്മയില്‍ മുന്നോട്ടു പോയപ്പോഴുണ്ടായ വിജയമാണിത്. ഇത് തുടര്‍ന്നും മുന്നോട്ടു പോകും. ഒരു ഭരണസമിതിയുടെ തുടര്‍ച്ചയാണ് പിന്നീട് വരുന്നത്. നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തീകരക്കേണ്ടതും പുതിയ പദ്ധതികള്‍ ആവിഷേകരിക്കേണ്ടതും പുതിയ ഭരണസമിതികളുടെ ഉത്തരവാദിത്വമാണ്. 87 നഗരസഭകളില്‍ നിന്നുമാണ് യു.ഡി.എഫ് ഭരണസമിതിക്ക് സര്‍ക്കാറിന്റെ അംഗീകാരമെന്നത് അഭിമാന പൂര്‍വം ഉണര്‍ത്തുന്നു. ഈ തിളക്കങളും അംഗീകാരങ്ങളും അത് നമ്മുടേതാണെന്ന ബോധ്യം പാർട്ടിയെയും ഭരണസമിതിയെയും പൊതു സമൂഹത്തിനിടയിൽ മോശമാക്കിയത് പാർട്ടി ഗൗരവമായിതന്നെ കാണുമെന്നും മുസ്ലിം ലീഗ് കമ്മിറ്റി വ്യക്തമാക്കി.

error: Content is protected !!