Accident

കൊണ്ടോട്ടിയില്‍ ബൈക്കിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം
Accident, Malappuram, Other

കൊണ്ടോട്ടിയില്‍ ബൈക്കിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി : ബൈക്കിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. എടവണ്ണപ്പാറ റോഡില്‍ പരതക്കാടാണ് സംഭവം. ഇന്ന് ഉച്ചക്ക് 3 മണിയോടെ ആണ് അപകടം നടന്നത്. പരതക്കാട് കുണ്ടില്‍ പീടികക്ക് സമീപം താമസിക്കുന്ന അമ്പലപ്പുറവന്‍ അബ്ദുള്‍ നാസറിന്റെ മകള്‍ എസാ എസ്‌വിന്‍ ആണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...
Accident

ഭർത്താവിനും കുട്ടിക്കുമൊപ്പം ബൈക്കിൽ പോകുകയായിരുന്ന യുവതി ലോറിടിച്ചു മരിച്ചു

തിരൂർ: ഭർത്താവിനും മകനുമൊപ്പം ബൈക്കിൽ പോകുകയായിരുന്ന യുവതി ലോറിയിടിച്ച് മരിച്ചു. തിരൂർ പുറത്തൂർ മുട്ടന്നൂർ പൂപ്പറമ്പിൽ പൊറ്റമ്മൽ കുഞ്ഞി ബാവയുടെ മകൾ നജ്മ (29 )യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി തിരുർ താഴെപ്പാലം പുങ്ങോട്ടുകുളത്ത് വെചായിരുന്നു അപകടം.ഭർത്താവ് ഇരിങ്ങാവൂർ മായിനങ്ങാടി സ്വദേശി താഴത്തേതിൽകുഞ്ഞി മൊയ്തീനും7 വയസ്സുള്ള മകനും ഒപ്പം ബൈക്കിൽ സ്വന്തം വീടായ പുറത്തൂർ മുട്ടന്നൂരിൽ നിന്നും ഭർത്താവിന്റെ വീടായ ഇരിങ്ങാവൂരിലെക്ക് വരുന്ന വഴിയിൽപുങ്ങാട്ടുകുളത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു.അപകടം നടന്ന ഉടനെ നജ്മയെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷികാനായില്ല.ഭർത്താവ് കുഞ്ഞി മൊയ്തീൻ പരിക്കുകളോടെ ചികിത്സയിലാണ്. തിരൂർ എം.ഇ.ടി സ്കൂൾ വിദ്യാർത്ഥിയായ മകൻ മുഹമ്മദ് അയാൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു .തിരുർ താലൂക്ക് ആശുപത്രിയിൽപോസ്റ്റ്മോർട്ടം നടത്തിഇന്ന് ഉച്ചയോടെമുട്ട...
Accident

തിരൂരിൽ ഒന്നാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂർ : ഒന്നാം ക്ലാസ് വിദ്യാർഥി യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരൂർ ജിഎംയുപി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷാഹിദ് (6) ആണ് മരിച്ചത്. കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Accident

കൊടിഞ്ഞിയിൽ വണ്ടിയിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു

തിരൂരങ്ങാടി : വണ്ടിയിടിച്ച് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ പിലാശ്ശേരി പോക്കരിന്റെ ഭാര്യ വിറ്റാട്ടിൽ ഖദീജയാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോറ്റത്തങ്ങാടിയിൽ കോഴിക്കടക്ക് മുമ്പിൽ വെച്ച് ക്രൂയിസർ ഇടിച്ചു പരിക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിരുന്നു. ഇന്ന് മരണപ്പെട്ടു. കബറടക്കം ഇന്ന് കൊടിഞ്ഞി പള്ളിയിൽ. മക്കൾ: മുസ്തഫ , ഹുസൈൻ, റഹീം,...
Accident

പരപ്പനങ്ങാടി കെട്ടുങ്ങലിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : കെട്ടുങ്ങലിൽ മത്സ്യ ബന്ധനത്തിന് പോയ തോണി മറിഞ്ഞ് യുവാവ് മരിച്ചു. താനൂർ ഫക്കീർ പള്ളിക്ക് സമീപം കോട്ടിൽ റഷീദിന്റെ മകൻ റിസ്‌വാൻ (20) ആണ് മരിച്ചത്. താനൂരിൽ നിന്നും തോണിയിൽ മൽസ്യ ബന്ധനത്തിനായി പോയതായിരുന്നു. തോണി മറിഞ്ഞു ഇയാളെ കാണാതായി. മണിക്കൂറുകൾക്ക് ശേഷം ലഭിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി...
Accident, Malappuram, Other

ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.കല്ലുര്‍മ്മ സ്വദേശി തലേക്കര രാജന്‍(38) ആണ് മരിച്ചത്. ചങ്ങരംകുളം ചിറവല്ലൂല്‍ റോഡില്‍ ഐനിച്ചോട് സ്കൂളിനടുത്ത് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഗുഡ്സ് ഓട്ടോ എതിരെ വന്ന രാജന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രാജനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും...
Accident

തിരൂരിൽ വാഹനാപകടം; കോഡൂർ സ്വദേശി മരിച്ചു

തിരൂർ : എൻ ഒ സി പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം കോഡൂർ ചെമ്മൻകടവ് മൈലാഞ്ചി ഓഡിറ്റോറിയത്തിന്റെ അടുത്ത് താമസിക്കുന്ന കൊന്നോല സുബൈർ ഹാജിയുടെ മകൻ ഷഹീൻ (38) ആണ് മരിച്ചത്.
Accident, Malappuram, Obituary, Other

ഇന്നലെ നിക്കാഹ്, സന്തോഷം അധികം നീണ്ടു നിന്നില്ല ; ആനക്കയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം ആനക്കയം ചെക്ക് പോസ്റ്റില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം. തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ എളങ്കൂര്‍ കൂട്ടശ്ശേരി ചുള്ളിക്കുളത്ത് ഹസ്സൈനാറിന്റെ മകന്‍ ആഷിഖ് (27) ആണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു യുവാവിന്റെ നിക്കാഹ്. ഈ സന്തോഷത്തിനിടെയാണ് കരിനിഴലായി മരണം എത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ്‌മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി....
Accident

വാഹനാപകടത്തിൽ പരിക്കേറ്റ തെന്നല സ്വദേശി മരിച്ചു

തെന്നല: വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. തെന്നല അറക്കലിലെ പുളിക്കൽ കുഞ്ഞിമൊയ്തീൻ (മാനു ഹാജി -67) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് കാറിൽ യാത്ര ചെയ്യുമ്പോൾ ഒതുക്കുങ്ങലിന് സമീപം അപകടത്തിൽ പെട്ട് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മരണപെട്ടു. കേരള മുസ്ലിം ജമാഅത്ത് അംഗവും തെന്നല സിഎം മർകസ് കമ്മിറ്റി ട്രഷററുമാണ്. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ : യഹ് യ (ഖത്തർ ), സ്വാദിഖ് നിസാമി (എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി), സുമയ്യ, ജുബെെരിയ്യ . മരുമക്കൾ : മുസ്തഫ സഖാഫി മൂന്നിയൂർ, അബ്ദുൽ ഗഫൂർ സഖാഫി കൂമണ്ണ, സുലെെഖ, റുമയ്യ. മയ്യിത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തെന്നല അറക്കൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും....
Accident

വാഹനാപകടത്തിൽ പരിക്കേറ്റ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുന്നിയൂർ പാറക്കടവ് സ്വദേശി പാണ്ടികശാല കേലുക്കുട്ടിയുടെ മകൻ ദേവദാസൻ (44) ആണ് മരിച്ചത്. ഈ മാസം 14 ന് രാത്രി 10.45 ന് ചെമ്മാട് കോഴിക്കോട്‌ റോഡിൽ മാളിയേക്കൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. ദേവദാസ് ഓടിച്ചിരുന്ന ബൈക്കിന് പിന്നിൽ അതേ ദിശയിൽ നിന്ന് വന്ന കാർ ഇടിക്കുക യായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച മരണപ്പെട്ടു.അമ്മ, തങ്ക ചെമ്പകശ്ശേരി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (ഡ്രൈവർ), മോഹനൻ (വർക്ക് ഷാപ്പ്), ബാബു (കൃഷി), ശശി (കൂലിപ്പണി),വിലാസിനി....
Accident, Local news, Other

പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

പരപ്പനങ്ങാടി ചിറമഗലം റയിൽവേ ഗേറ്റിനു സമീപം ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണു യുവാവിന് ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരം 5മണിയോടെ യാണ് അപകടം നടന്നത്. യുവാവിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത ആളെ തിരിച്ചറിയുന്നവർ തിരൂരങ്ങാടി താലൂക്ക്ഹോസ്പിറ്റലുമായോ കോഴിക്കോട് മെഡിക്കൽ കോളേജ് കഷ്വലിറ്റിയുമായോ ബന്ധപ്പെടുക...
Accident

കക്കാട് നിയന്ത്രണം വിട്ട കാർ സുരക്ഷശിലയിൽ ഇടിച്ച് അപകടം

തിരൂരങ്ങാടി : ദേശീയപാതയിൽ കക്കാട് നിയന്ത്രണം വിട്ട കാർ സുരക്ഷശിലയിൽ ഇടിച്ച് അപകടം, ഒരാൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ 3.30 നാണ് അപകടം. മൂകാംബിക യിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ നിർമാണം നടക്കുന്നതിനാൽ സർവീസ് റോഡിൽ സുരക്ഷക്കായി സ്ഥാപിച്ച കോണ്ഗ്രീറ്റ് കട്ടയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സാജന് പരിക്കേറ്റു. ഇയാളെ എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

വെന്നിയൂരിൽ പെയിന്റ് ഷോപ്പിൽ തീപിടിത്തം; 4 പേർക്ക് പരിക്ക്

വെന്നിയുർ : ദേശീയപാതയിൽ വെന്നിയൂരിൽ പെയിന്റ് ഷോപ്പിൽ തീ പിടിത്തം. ഇന്ന് രാവിലെയാണ് സംഭവം. എ ബി സി പെയിന്റ് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. കട പൂർണമായും കത്തി നശിച്ചു. കടയിൽ ഉണ്ടായിരുന്ന 4 പേർ മുകൾ നിലയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഫോഴ്സും നാട്ടുകാരും പോലീസും തീ അനക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്....
Accident

കുറ്റിപ്പുറത്ത് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്ന് നിരവധിപേർക്ക് പരിക്ക്

കുറ്റിപ്പുറം : ദേശീയപാതയിൽ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. കുറ്റിപ്പുറം പാർക്കിന് സമീപത്താണ് അപകടം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്സും എതിരെ വന്ന ടിപ്പർ ലോറിയും കൂട്ടിയിരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റവരെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും കുറ്റിപ്പുറം ആശുപത്രിയിലും പരിക്കേറ്റവരുണ്ട്....
Accident, Breaking news

കോഴിക്കോട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ 2 വിദ്യാർഥികൾ മരിച്ചു

കോഴിക്കോട്: ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ അപകടത്തിൽ പെട്ടു. ഇവരിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർത്ഥികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്. എ ആർ നഗർ പുകയൂർ ചെണ്ടപ്പുറായ അറക്കൽ പുറായ കൊടശ്ശേരി വീട്ടിൽ കുഞ്ഞിന്റെ മകൻ ബി-വോക് ലോജിസ്റ്റിക് വിദ്യാർഥി മുഹമ്മദ് അസ്ലം (21), ബികോം അവസാന വർഷ വിദ്യാർഥിയായ വേങ്ങര ചേറൂർ നത്തൻ കോടൻ മുഹമ്മദ് അർഷദ് (21) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഇപ്പോൾ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് മൂന്ന് പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിപെട്ടവരെ ആ...
Accident, Other

കുറ്റിപ്പുറത്ത് വാഹനാപകടം ; ഒരാൾ മരണപ്പെട്ടു

കുറ്റിപ്പുറം മഞ്ചാടിയിൽ ഓട്ടോയും രണ്ട് കാറും അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. തവനൂർ വെള്ളാഞ്ചേരി സ്വദേശി കണ്ണൻകുളങ്ങര അബ്ദുൽ ഷുക്കൂ (47)റാണ് മരണപ്പെട്ടത് എന്നറിയുന്നു. കുറ്റിപ്പുറം സ്റ്റാൻ്റിലെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർ ആണ്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് തിരുർ റോഡിലെ മഞ്ചാടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപടം ഉണ്ടായത്. മൃതദേഹം കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രി മോർച്ചറിയിൽ....
Accident

കൊടിഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കൊടിഞ്ഞി : ഐ ഇ സി സ്കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ പള്ളിപ്പടി സ്വദേശി നൗഫലിന് (39) ആണ് പരിക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Accident

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

തിരൂർ: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലം ചേന്നര പെരുന്തിരുത്തി തൂക്കുപാലത്തിന് സമീപം പടുന്നവളപ്പിൽ വിഷ്ണുപ്രസാദ് (24) ആണ് മരിച്ചത്. അയൽവാസികളായരോഹിത്ത്, വിഷ്ണു എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ പുറത്തൂർ പുതുപ്പള്ളി ശാസ്താ എഎൽപി സ്കൂളിനു സമീപമാണ് അപകടമുണ്ടായത്. മൂവരും ആലിങ്ങലിൽ നിന്ന് വീട്ടിലേക്കു പോകുകയായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിഷ്ണു പ്രസാദിനെ രക്ഷിക്കാനായില്ല. കാവിലക്കാടുള്ള ടയർ കടയിലെ ജീവനക്കാരനാണ്....
Accident, Local news

മുന്നിയൂർ പടിക്കലിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് ദാറുൽ ഹുദാ വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : പടിക്കൽ കുമ്മൻതൊടു പാലത്തിനു സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പടിക്കൽ സ്വദേശിയായ സിപി മാർബിളിനു പടിഞ്ഞാറു വശം താമസിക്കുന്ന പെരിക്കാങ്ങൻ അസീസിന്റെ മകൻ ഷഹനാദ് (21 വയസ്സ് ) ആണ് മരണപ്പെട്ടത്. 10 വർഷം മാണൂർ ദാറുൽ ഹിദായ ദങ്ങ് വ കോളേജിൽ പഠനം നടത്തി. നിലവിൽ ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില് പി ജി ആദ്യ വർഷ വിദ്യാർത്ഥിയാണ്.മാതാവ് സാബിറ സഹോദരൻ ശാമിൽ....
Accident, Local news, Other

കൂരിയാട് പാലത്തില്‍ കാറും ഓട്ടോയും, കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ദേശീയപാത 66 കൂരിയാട് പാലത്തില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്. വേങ്ങര ഭാഗത്തു നിന്നും വരികയായിരുന്നു ഡ്രൈവിംഗ് സ്‌കൂളിന്റെ കാര്‍ ഒരു ഓട്ടോയില്‍ ഇടിക്കുകയും ഓട്ടോ നിയന്ത്രണം വിട്ടു കക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് പാലത്തില്‍ ഉണ്ടായ വാഹനാക്കുരുക്കിനിടെ കൂരിയാട് ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസ് എതിര്‍ ദിശയില്‍ നിന്നും വരുന്ന കാറില്‍ ഇടിക്കുകയും ചെയ്തു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കാര്‍ ഡ്രൈവര്‍ കാറിന്റെ താക്കോല്‍ എടുക്കാതെ പുറത്തിറങ്ങി ഡോര്‍ അടക്കുകയും ചെയ്തതോടെ കാര്‍ ലോക്ക് ആയി. ഇതോടെയാണ് സ്ഥലത്ത് വാഹന ഗതാഗതം സ്തംഭിച്ചത്. തുടര്‍ന്ന് വാഹനങ്ങള്‍ ഓരോന്നായി മാറ്റിയെങ്കിലും ലോക്കായി പോയ കാറും ആദ്യം ഇടിച്ച് ടയര്‍ കേടുവന്ന മറ്റൊരു കാറും പാലത്തില്‍ കുടുങ്ങിയതോടെ ഗതാഗത തടസ്സം വീണ്ടും ത...
Accident, Kerala, Local news, Other

വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

വളാഞ്ചേരി : വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ്(41) ആണ് മരിച്ചത്. സഹ ഡ്രൈവർ കർണാടക സ്വദേശി പ്രകാശിനെ(41) പരുക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വെളുപ്പിന് 5 മണിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് സവാള കയറ്റിപ്പോകുന്ന ലോറിയാണ് പ്രധാന വളവിൽ താഴേക്കു മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. പൊലീസും തിരൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ഏറെ നേരം പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത്. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി....
Accident

തിരൂര്‍ – തിരുനാവായ റൂട്ടില്‍ ട്രാവലറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂര്‍ - തിരുനാവായ റൂട്ടില്‍ കൊടകല്ലിങ്ങല്‍ ട്രാവലറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് മറവഞ്ചേരി സ്വദേശി മരണപ്പെട്ടു ഇന്ന് രാവിലെ കൊടക്കല്ല് പെട്രോള്‍ പമ്പിനു സമീപം ആണ് അപകടം നടന്നത്. മറവഞ്ചേരി വടക്കത്തുവളപ്പില്‍ നാസറിന്റെ മകന്‍ ഷമീം (നൂര്‍ ജ്വല്ലറി) അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂര്‍ ജില്ലാ ഹോസ്പിറ്റലില്‍...
Accident

ട്രാവലറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി നേതാവ് മരിച്ചു

തിരൂർ - തിരുനാവായ റോഡിൽ കൊടകല്ലിങ്ങൽ ട്രാവല്ലറും സ്കൂട്ടറും കൂട്ടി ഇടിച്ച് വിദ്യാർത്ഥി നേതാവ് മരിച്ചു. വളയംകുളം അസ്സബഹ് കോളേജ് എം എസ് എഫ് യൂണിറ്റ് ജനറൽ സെക്രട്ടറിയും യൂണിയൻ ജനറൽ ക്യാപ്റ്റനുമായ മറവഞ്ചേരി സ്വദേശി നാസറിന്റെ മകൻ ഷമീം ആണ് മരിച്ചത്. ഇന്ന് രാവിലെ കൊടക്കല്ല് പെട്രോൾ പമ്പിനു സമീപം ആണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ...
Accident

ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം

കൊച്ചി: ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്ത അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് രണ്ട് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കൽ വിദ്യാർത്ഥിയും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നവർ. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാത്രി പന്ത്രണ്ടരയോടെ നല്ല വേഗതയിൽ വന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിനിയായ പെൺകുട്ടിയടക്കം മൂന്നുപേരെ നാട്ടുകാർ രക്ഷപെടുത്തി. കാർ വേഗത്തിൽ വന്ന് പുഴയിലേക്ക് മറിയുകയായിരുന്നു. കൊച്ചിയിൽ പാർട്ടി കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തിൽ പെട്ടത്. കാറിൻ്റെ ഡോർ തുറന്ന് കിടക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെ രക്ഷിക്കാനായി...
Accident

ചെട്ടിപ്പടിയിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

പരപ്പനങ്ങാടി: മത്സ്യ തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞു നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. ചെട്ടിപ്പടി ബദർ പള്ളിക്ക് സമീപമാണ് അപകടം. വള്ളക്കാർ സഞ്ചരിച്ചിരുന്ന ലോറി റോഡിൽ മറിയുകയായിരുന്നു. മറ്റൊരു വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടം എന്നാണ് അറിയുന്നത്. ഇന്ന് പുലർച്ചെ 5.30 ന് ആണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന ഒറീസ്സ സ്വദേശിയുടെ വിരലിന്റെ പകുതി ഭാഗം അറ്റ് പോയതായി രക്ഷാ പ്രവർത്തകർ പറഞ്ഞു. ഇദ്ദേഹത്തെ തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മറ്റൊരാൾക്ക് തലയിലും പരിക്കുണ്ട്. പരിക്ക് പറ്റിയവരെ പരപ്പനങ്ങാടി ജനസേവ മിഷൻ ഹോസ്പിറ്റലിലും ചെട്ടിപ്പടി നസീഹ ഹോസ്പിറ്റലിലും ആയി പ്രവേശിച്ചിരിക്കുന്നു.ആരുടേയും പരിക്കുകൾ ഗുരുതരമല്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.കൂടുതൽ വിവരം അറിവായി വരുന്നതേയുള്ളു....
Accident

ആപ്പിൾ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ്‌ മരിച്ചു

തേഞ്ഞിപ്പലം: ചുരണ്ടിയെടുത്ത ആപ്പിൾ കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. തേഞ്ഞിപ്പലം കടക്കാട്ടുപാറയിലെ പുതുക്കുളങ്ങര പണിക്കൊടി പാലക്കപ്പറമ്പിൽ ഷമീറിന്റെയും ഷഹദിയയുടെയും മകൻ മുഹമ്മദ്‌ ബിഷറാണ് മരിച്ചത്. ആപ്പിൾ ചുരണ്ടി ഭക്ഷിക്കാനായി നൽകുന്നതിനിടെയാണ് സംഭവം. സ്പൂണ് കൊണ്ട് ചുരണ്ടിയെടുത്ത ആപ്പിളും തുടർന്ന് പാലും നൽകിയതിന് പിന്നാലെ അസ്വസ്ഥത ഉണ്ടാകുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ മാസം 17 നായിരുന്നു മുഹമ്മദ് ബിഷറിന്റെ ഒന്നാം പിറന്നാൾ. സഹോദരൻ: മുഹമ്മദ്‌ മിസ്ഥഹ്....
Accident

കുന്നുംപുറത്ത് ബൈക്കുകൾ അപകടത്തിൽ പെട്ട് കൂമണ്ണ സ്വദേശി മരിച്ചു

എ ആർ നഗർ : കുന്നുംപുറം വേങ്ങര റോഡിൽ ബൈക്കുകൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. കൂമണ്ണ നീരോൽപ്പ് കഴുങ്ങുംതോട്ടത്തിൽ ഹംസയുടെ മകൻ മുഹമ്മദ് ശാക്കിർ സുഹരി (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയും കുഞ്ഞും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം 6. 24 ന് കുന്നുംപുറം ടൗണിൽ വേങ്ങര റോഡിൽ വെച്ചാണ് അപകടം. നിർത്തിയിട്ട് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന യുവാവ് പെട്ടെന്ന് ബൈക്ക് മുന്നോട്ടെടുത്ത് വളച്ചപ്പോൾ അതേ ദിശയിൽ നിന്ന് വന്ന ശാക്കിറിന്റെ ബൈക്ക് ഈ ബൈക്കിന്റെ മുൻ ഭാഗത്ത്‌ തട്ടി മറിയുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന മൂവരും തെറിച്ചു വീണെങ്കിലും ശാക്കിർ എതിരെ വന്ന ഓട്ടോറിക്ഷയിലേക്കാണ് തെറിച്ചു വീണതെന്ന് നാട്ടുകാർ പറഞ്ഞു. ഉടനെ കുന്നുംപുറം സ്വകാര്യാശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വേങ്ങര പാക്കടപ്പുറായയിൽ മദ്റസാ അധ്യാപകനാണ്. ഗായ...
Accident

കടലുണ്ടിപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു.

മഞ്ചേരി : കടലുണ്ടിപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു. മമ്പാട് മൂർക്കൻ മുഹമ്മദ് ഷിഹാൻ (20) ആണ് മരിച്ചത്. ആനക്കയം പെരിമ്പലത്ത് പള്ളിപ്പടിയിൽ കടലുണ്ടിപ്പുഴയിൽ വെച്ചാണ് സംഭവം.
Accident

ചെട്ടിപ്പടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ചാന്ത് വീട്ടിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഷാജി (47) ആണ് മരിച്ചത്. വീട്ടിലേക്ക് സാധനങ്ങളുമായി പോകാൻ ട്രെയിൻ മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടിയതാണെന്നാണ് കരുതുന്നത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: അലീമ. ഭാര്യ: നജ്മുന്നീസ....
Accident

കോയമ്പത്തൂർ മധുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മമ്പുറം സ്വദേശി മരിച്ചു

കോയമ്പത്തൂർ: മധുക്കരയിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശി മരിച്ചു. പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശിയും മമ്പുറം ഇല്ലിക്കത്താഴം താമസക്കരനുമായ പാണഞ്ചേരി അബൂബക്കറിന്റെ മകൻ ഇസ്മയിൽ (40) ആണ് മരിച്ചത്. കോയമ്പത്തൂർ മധുക്കര എന്ന സ്ഥലത്തുവെച്ചു കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. തിരുപ്പൂരിൽ ബേക്കറിയിലായിലുന്നു. നാട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴാണ് അപകടം. ഭാര്യയും 3 മക്കളുമുണ്ട്....
error: Content is protected !!