Monday, December 1

Politics

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 27 വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
Politics

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 27 വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി 27 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകള്‍ക്കായി 15 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 12 നഗരസഭകള്‍ക്കായി 12 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുക. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍: (ബ്ലോക്ക്-പഞ്ചായത്ത്-വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍) നിലമ്പൂര്‍ ബ്ലോക്ക്: (വഴിക്കടവ്, പോത്തുകല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, ചാലിയാര്‍ പഞ്ചായത്തുകള്‍)-ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കൊണ്ടോട്ടി ബ്ലോക്ക്: (ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍, വാഴക്കാട്, പുളിക്കല്‍, മുതുവല്ലൂര്‍, ചേലേമ്പ്ര പഞ്ചായത...
Politics

പി ഡി പി ജില്ലാ പ്രസിഡന്റ് എൽഡിഎഫ് സ്ഥാനാർഥി

തിരൂരങ്ങാടി : പി ഡി പി ജില്ലാ പ്രസിഡന്റ് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. പി ഡി പി ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂർ ആണ് മൂന്നിയൂർ പഞ്ചായത്തിൽ എൽ ഡി എഫ് മുന്നണി സ്ഥാനാർഥി ആയി മത്സരിക്കുന്നത്. 18 ആം വാർഡിൽ ആണ് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. കാർ ചിഹ്നത്തിൽ ആണ് മത്സരിക്കുന്നത്. ഇവിടെ യു ഡി എഫ് സ്ഥാനാർഥിയായി ലീഗിലെ മുട്ടിച്ചിറക്കൽ കുഞഹമ്മദ് എന്ന കുഞ്ഞോൻ തലപ്പാറയാണ് മത്സരിക്കുന്നത്. സലാം ഇത് മൂന്നാം തവണയാണ് എൽ ഡി എഫ് പിന്തുണയിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മത്സരത്തിന് വേണ്ടി പി ഡി പി ജില്ലാ പ്രസിഡന്റ് സ്ഥാനം തൽക്കാലത്തേക്ക് രാജി വെച്ചാണ് മത്സരിച്ചിരുന്നത്. 10 വർഷം മുമ്പ് മത്സരിച്ചപ്പോഴും സ്ഥാനം ഒഴിവായാണ് മത്സരിച്ചത്. എന്നാൽ ഇത്തവണ എൽ ഡി എഫ് അംഗീകാരം നൽകിയതോടെയാണ് സ്ഥാനം നിലനിർത്തിക്കൊണ്ട് തന്നെ മത്സരിക്കുന്നത്. എൽ ഡി എഫ് മുന്നണിയിൽ ഔദ്യോഗികമായി അംഗം ആക്കിയിട്ടില്ലെങ്കിലും ഇത്തവണ...
Politics

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങി

ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങി. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് തലത്തിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതാത് ബ്ലോക്കിലാണുള്ളത്. അപേക്ഷകള്‍ പരിശോധിച്ച് യഥാസമയം അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാന്‍ അതത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍ക്ക് കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദേശം നല്‍കി. പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ളവര്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക് വരണാധികാരികള്‍ക്ക് നല്‍കണം. വോട്ടെണ്ണല്‍ തീയതിയായ ഡിസംബര്‍ 13ന് രാവിലെ എട്ട് വരെയുള്ള വോട്ട് ചെയ്ത് തിരികെ ലഭ്യമാകുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമാണ് പരിഗണിക്കുക. ബ്ലോക്കുകളും വരണാധികാരികളും 105 നിലമ്പൂര്‍ ബ്ലോക്ക്-ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (നോര്‍ത്ത്)നി...
Politics

തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്നത് 126 സ്ഥാനാര്‍ത്ഥികള്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രികള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം (തിങ്കള്‍) അവസാനിച്ചതോടെ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനിലുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചും സ്വതന്ത്ര സ്ഥാനാര്‍ഥികളായും 126 പേരാണ് ഇത്തവണ മത്സര രംഗത്തുള്ളത്. വനിതാ സ്ഥാനാര്‍ഥികളായി 55 പേരും 71 പുരുഷന്മാരും മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്ത് തേഞ്ഞിപ്പലം ഡിവിഷനിലാണ് ഇത്തവണ കൂടുതല്‍ സ്ഥാനാര്‍ഥികള്‍. ഇവിടെ എട്ടു പേരാണ് മത്സര രംഗത്തുള്ളത്. ചങ്ങരംകുളം ഡിവിഷനില്‍ ഏഴ് പേരും, പൊന്മുണ്ടം ഡിവിഷനില്‍ ആറു സ്ഥാനാര്‍ത്ഥികളും തൃക്കലങ്ങോട്, വേങ്ങര, നന്നമ്പ്ര ഡിവിഷനുകളില്‍ അഞ്ചു സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. ഒന്‍പത് ഡിവിഷനുകളില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ വീതവും 18 ഡിവിഷനുകളില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ വീതവുമാണ് മത്സര രംഗത്തുള്ളത്. പേര്,...
Politics

നന്നമ്പ്ര ഡിവിഷനിൽ കോണ്ഗ്രെസ്സിലെ തർക്കം പരിഹരിച്ചു, വിമതരായവർ പിൻവലിച്ചു

നന്നമ്പ്ര : പഞ്ചായത്തിൽ നന്ന മ്പ്ര ബ്ലോക്ക് ഡിവിഷനിൽ കോണ്ഗ്രസിലെ സ്ഥാനാർഥി പ്രശ്നം പരിഹരിച്ചു. വിമതരായി പത്രിക നൽകിയവർ പിൻവലിച്ചു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിലിനെ സ്ഥാനാര്ഥിയാക്കാൻ നേതൃത്വം തീരുമാനിച്ചു. പഞ്ചായത്തിൽ കോണ്ഗ്രസിന് അനുവദിച്ച ബ്ലോക്ക് സീറ്റ് ആണ് നന്ന മ്പ്ര ഡിവിഷൻ. എന്നാൽ 3 പേർ ഇവിടേക്ക് അവകാശ വാദം ഉന്നയിച്ചു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും പഞ്ചായത്ത് യു ഡി എഫ് ചെയർമാനും ആയ എൻ.വി.മൂസക്കുട്ടി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീലങ്ങത്ത് അബ്ദുസ്സലാം എന്നിവർ നോമിനേഷൻ നൽകിയിരുന്നു. മൂസക്കുട്ടി , ഡി സി സി പ്രസിഡന്റ് വി എസ്‌. ജോയ് ഗ്രൂപ്പും മറ്റു രണ്ടു പേരും ആര്യാടൻ ഷൗക്കത്ത് വിഭാഗക്കാരും ആണ്. നേതൃ തലത്തിൽ നടത്തിയ ചർച്ചയിൽ ആണ് ശാഫിക്ക് നൽകാൻ തീരുമാനിച്ചത്. പകരം സംഘടന ഭാരവാഹിത്വം ഓഫർ ചെയ്തതായാണ് അറിയുന്നത്. തീരുമാനം ആയതോടെ വിമതരായി പത്രിക നൽകിയ വർ പത...
Politics

നന്നമ്പ്രയിൽ മത്സരം സഹോദര ഭാര്യമാർ തമ്മിൽ

തിരൂരങ്ങാടി : നന്നമ്പ്രയിൽ പോരാട്ടം സഹോദര ഭാര്യമാർ തമ്മിൽ. പഞ്ചായത്ത് 20 ആം വാർഡിലാണ് സഹോദരന്മാരുടെ ഭാര്യമാർ തമ്മിൽ തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. വെൽഫെയർ പാർട്ടി സ്ഥാനാർഥി സി.പി.ലുബ്ന ഷാജഹാനും എൽ ഡി എഫ് ഉൾപ്പെടുന്ന സേവ് നന്നമ്പ്ര സ്ഥാനാർഥിയായി സി.പി.റംല യൂനുസും ആണ് മത്സരിക്കുന്നത്. വെൽഫെയർ പാർട്ടി യു ഡി എഫിനൊപ്പമാണ്. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും സന്നദ്ധ സംഘടനയായ ഐ ആർ ഡബ്ള്യു ജില്ലാ കമ്മിറ്റി അംഗമാണ്. ടി എം പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകയുമാണ്. റംല കഴിഞ്ഞ തവണയും മത്സരിച്ചിരുന്നു. സിപിഎം പ്രവർത്തകയാണ്. ഭർത്താവ് യൂനുസ് സിപിഎം പോഷക സംഘടന ഭരവാഹിയാണ്. ചാണാ പറമ്പിൽ കുടുംബമാണ്. റംല ,യൂനുസിന്റെയും, ലുബ്ന അനുജൻ ഷാജഹാന്റെയും ഭാര്യയാണ്. വാർഡിൽ ലീഗിന്റെ വിമത സ്ഥാനാർഥിയായി സീനത്ത് പുത്തുപ്രക്കാട്ട് മത്സരിക്കുന്നുണ്ട്. വനിതാ ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. സീറ്റ് ലഭിക...
Politics

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിലേക്കുള്ള 182 സ്ഥാനാർത്ഥികളുടെ 285 നാമനിര്‍ദേശ പത്രികകളും സ്വീകരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലേക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 182 സ്ഥാനാർത്ഥികളുടേതായി ലഭിച്ച 285 നാമനിര്‍ദേശ പത്രികകളും വരണാധികാരിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് സൂക്ഷ്മ പരിശോധനയിൽ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ഉപവരണാധികാരി കൂടിയായ എ.ഡി.എം. എന്‍.എം.മെഹറലി, തെരഞ്ഞെടുപ്പ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സൂക്ഷ്മപരിശോധനയില്‍ സംബന്ധിച്ചു. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ആണ്. ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് പത്രിക നൽകിയ സ്ഥാനാര്‍ഥികളുടെ എണ്ണം ചുവടെ: വഴിക്കടവ് (ജനറല്‍)- 5, മൂത്തേടം(സ്ത്രീ)- 4, വണ്ടൂര്‍(സ്ത്രീ)- 5, കരുവാരക്കുണ്ട് (ജനറല്‍)- 5, മേലാറ്റൂര്‍ (ജനറല്‍)- 4, ഏലംകുളം (സ്ത്രീ)-6, അങ്ങാടിപ്പുറം (പട്ടികജാതി)- 5, ആനക്കയം (സ്ത്രീ)- 5, മക്കരപറമ്പ് ...
Politics

പഞ്ചായത്തിലേക്ക് സ്ഥാനാർഥികളായി ദമ്പതികൾ

തിരൂരങ്ങാടി : പഞ്ചായത്തിലേക്ക് മത്സരിക്കാൻ ദമ്പതികൾ. എ ആർ നഗർ പഞ്ചായത്തിലെ 3, 4 വാർഡുകളിൽ ആണ് ഭാര്യയും ഭർത്താവും മത്സരിക്കുന്നത്. മൂന്നാം വാർഡിൽ ഇബ്രാഹിം മൂഴിക്കലും നാലാം വാർഡിൽ ഭാര്യ ഖദീജ ഇബ്രാഹിം ആണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥികൾ. ഇരുവരും എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥികളായി ആണ് മത്സരിക്കുന്നത്. പാർട്ടി അംഗങ്ങളാണ് ഇരുവരും. പുകയൂർ വാർഡിൽ മത്സരിക്കുന്ന ഇബ്രാഹിം നിലവിൽ പഞ്ചായത്ത് അംഗമാണ്. നാലാം വാർഡ് കൊട്ടൻചാൽ വാർഡിൽ മത്സരിക്കുന്ന ഖദീജ ഇബ്രാഹിം നേരത്തെ വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്ക് പുകയൂർ ഡിവിഷനിൽ നിന്നും മത്സരിച്ചിട്ടുണ്ട്. പുകയൂർ പെയിൻ ആൻഡ് പാലിയേറ്റീവ് സ്ഥിരം വളണ്ടിയർ ആണ് ഖദീജ. ഇരുവരും വിജയ പ്രതീക്ഷയിൽ ആണ്....
Politics

ഡിസിസി പ്രസിഡന്റ് ഗ്രൂപ്പ് കളിക്കുന്നെന്ന്; കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി പാർട്ടിയിൽ നിന്നും രാജിവെച്ചു

തിരൂരങ്ങാടി : നന്നമ്പ്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പുല്ലാണി ഭാസ്കരൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. തിരൂരങ്ങാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി സെക്രട്ടറിയും ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് സെക്രട്ടറി യും ആണ്. പാർട്ടി അംഗത്വവും സ്ഥാനങ്ങളും രാജിവെച്ചതായി ഭാസ്‌കരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ ഗ്രൂപ്പ് കളിയിൽ പ്രതിഷേധിചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയാണ്. കൊടിഞ്ഞിയിലെ ഇരട്ടക്കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ ടാക യുടെ പ്രസിഡന്റ് ആണ്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ സ്ഥാനാർഥി നിര്ണായവുമായി ബന്ധപ്പെട്ടാണ് രാജി എന്നറിയുന്നു. സീറ്റ് ലഭിക്കാത്തതാണ് രാജിക്ക് കാരണം. ഇവിടെ യു ഡി എഫ് ചെയർമാനും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എൻ വി മൂസക്കുട്ടി, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഷാഫി പൂക്കയിൽ എന്നിവരാണ് സീറ്റിനായി പരിഗണന ലിസ്റ്റിൽ ഉള്ളത്. തർക്കമായതിനെ തുടർന്ന്...
Politics

തിരൂരങ്ങാടിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വ്യാപാരി നേതാവ്

തിരൂരങ്ങാടി : നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വേണ്ടി വ്യാപാരി നേതാവും. ചെമ്മാട് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ട്രഷറർ എം.എൻ.നൗഷാദ് എന്ന കുഞ്ഞുട്ടിയാണ് മത്സരിക്കുന്നത്. ചെമ്മാട്ടെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഖദീജ ഫാബ്രിക്സ് ഉടമയാണ്. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഒമ്പതാം വാർഡിലാണ് മത്സരിക്കുന്നത്. ഇവിടെ നേരത്തെ തീരുമാനിച്ച സ്ഥാനാർഥിയെ മാറ്റിയാണ് നൗഷാദിനെ സ്ഥാനാർഥി ആക്കിയിരിക്കുന്നത്. സന്മനസ് റോഡ് സ്വദേശിയാണ് ഇദ്ദേഹം. തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുതൽ ചെമ്മാട് സന്മനസ് റോഡിൻ്റെ ഒരു ഭാഗം വരെ ത്തിലെ നിന്ന് ഒമ്പതാം വാർഡ്. ഇതിന് മുമ്പ് വന്ന സ്ഥാനാർഥികളിൽ ആരും ചെമ്മാട് മേഖലയിൽ നിന്നുള്ളവർ ഇല്ല. ഇത് യുഡിഎഫ് പ്രവർത്തകരിൽ പ്രതിഷേതിന് കാരണമായിരുന്നു. ഇതേ തുടർന്നാണ് പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റി പുതിയ ആളെ പ്രഖ്യാപിച്ചത് . പുതുതായ് അപ്രഖ്യാപിച്ച സ്ഥാനാർഥി അറിയപ്പ...
Politics

തിരൂരങ്ങാടിയിൽ മത്സരം ജ്യേഷ്ടത്തിയും അനുജത്തിയും തമ്മിൽ

തിരൂരങ്ങാടി : നഗരസഭ വാർഡിൽ 33-ാം വാർഡിൽ അങ്കം സഹോദരിമാർ തമ്മിൽ. യൂഡിഎഫിനും എൽഡിഎഫ് ഉൾപ്പെടുന്ന ടീം പോസിറ്റിവിനും വേണ്ടി മത്സരിക്കുന്നത് ജ്യേഷ്ഠത്തിയും അനുജത്തിയുമാണ്. ലീഗ് സ്‌ഥാനാർഥിയായി സി.എം.സൽമയും ടീം പോസിറ്റിവ് സ്വതന്ത്രയായി പി.ഒ.റസിയയുമാണ് മത്സരിക്കുന്നത്, പരപ്പനങ്ങാടിയിലെ പുതിയ ഒറ്റയിൽ കുടുംബമാണ് ഇവർ. സൽമയുടെ വീട് ചെമ്മാട് സികെ നഗറിലും റസിയയുടെ വീട് പന്താരങ്ങാടിയിലുമാണ് ഇരുവരും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും നേർക്കുനേർ മത്സരിക്കുന്നത് ആദ്യമായാണ്. സൽമ നിലവിൽ വാർഡ് കൗൺസിലറാണ് മുൻപ് എൽഡിഎഫ് സ്വതന്ത്രയായി തിരൂരങ്ങാടി പഞ്ചായത്തംഗമായിട്ടുണ്ട്. പിന്നീട് ബ്ലോക്കിലേക്കും മത്സരിച്ചിരുന്നു. പിന്നീട് ലീഗിൽ ചേർന്ന ശേഷം നഗരസഭ കൗൺസിലറായി. 30 -ാം വാർഡ് കൗൺസിലറാണ്. അനുജത്തി റസിയ വാർഡിലെ ആശാ പ്രവർത്തകയാണ്. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാരിൻ്റെ മുൻസിപ്പൽ കമ്മിറ്റി ...
Politics

ഒടുവിൽ സമവായം; നന്നമ്പ്രയിൽ ലീഗ്- കോൺഗ്രസ് ധാരണയായി

തിരൂരങ്ങാടി : ദിവസങ്ങൾ നീണ്ട മാരത്തൊൻ ചർച്ചകൾക്ക് ഒടുവിൽ നന്ന മ്പ്ര പഞ്ചായത്തിൽ ലീഗ് കോൺഗ്രസ് സീറ്റ് ധാരണയിലെത്തി. വർധിച്ച 3 സീറ്റുകളിൽ ഒന്ന് കോണ്ഗ്രെസിന് നൽകിയാണ് പ്രശ്നം പരിഹരിച്ചത്. വർധിച്ച സീറ്റുകൾ നൽകുന്നതിന് ചൊല്ലിയുള്ള തർക്കമാണ് പഞ്ചായത്തിൽ ദിവസങ്ങളോളം യുഡിഎഫ് സഖ്യം അനിശ്ചിതത്തിൽ ആക്കിയത്. വർധിച്ച സീറ്റുകളിൽ ഒന്ന് നൽകണമെന്നും ചെറുമുക്കിലെ ഒരു വാർഡിൽ ഇരു പാര്ട്ടികളുടെയും പൊതു സ്വതന്ത്രനെ നിർത്തണം എന്നുമായിരുന്നു കോണ്ഗ്രസിന്റെ ആവശ്യം. ഇത്തരത്തിൽ എട്ടര സീറ്റ് വേണം എന്ന ആവശ്യത്തിൽ കോണ്ഗ്രസ് ഉറച്ചു നിന്നു. അതേ സമയം, സീറ്റുകൾ ഒന്നും അധികമായി നൽകില്ലെന്നും കോണ്ഗ്രസ് മത്സരിക്കുന്ന 19 ആം വാർഡ് ലീഗിന് നൽകി പകരം ഒന്നാം വാർഡ് കോണ്ഗ്രെസിൻ നൽകാം എന്നുമായിരുന്നു ലീഗ് നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. നിലവിലുള്ള സീറ്റുകൾക്ക് പുറമേ ഒരു സീറ്റും ഒരു വാർഡിൽ പൊതു സ്വാതന്ത്...
Politics

നന്നമ്പ്രയിൽ യുഡിഎഫ് ധാരണയായില്ല, ലീഗിനെതിരെയുള്ള മുന്നണിക്കൊപ്പം കൂടി മത്സരിക്കാനുറച്ച് കോൺഗ്രസ്

നന്നമ്പ്ര പഞ്ചായത്തിൽ യൂഡിഎഫ് തർക്കം തുടരുന്നു. സീറ്റ് ധാരണ ആകത്തിനാൽ ലീഗിനെതിരെയുള്ള മുന്നണിയുമായി സഹകരിക്കാനുള്ള നീക്കവുമായി കോണ്ഗ്രസ്. അതേ സമയം മുന്നണി ധാരണ പൊളിയുന്നതിൽ പരസ്‌പരം ആരോപണമുന്നയിച്ച് ലീഗും കോൺഗ്രസും. സീറ്റ് സംബന്ധിച്ച തീരുമാനമാകാത്തതോടെ യൂഡിഎഫ് ചർച്ച വഴിമുട്ടിയിരിക്കുകയാണ്. പഞ്ചായത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം ആകാത്തതിനാൽ ജില്ലാ നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. പ്രാദേശിക തലത്തിൽ തന്നെ തീരുമാനമെടുക്കാൻ നിർദേശിച്ച് മടക്കി അയച്ചതായിരുന്നു. നിലവിലുള്ള സീറ്റിന് പുറമേ ഒരു സീറ്റ് കൂടി വേണമെന്നതായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം. 21 സീറ്റിൽ ലീഗ് 13 സീറ്റിലും കോൺഗ്രസ് 7 സീറ്റിലും വെൽഫയർ പാർട്ടി ഒരു സിറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. ഒരു സീറ്റിൽ യുഡിഎഫ് സ്വതന്ത്രയുമായിരുന്നു മത്സരിച്ചിരുന്നത്. ഇപ്പോൾ 24 വാർഡായപ്പോൾ നിലവിലുള്ള സീറ്റ് മാത്രമാണ് ലീഗ് ആദ്യം ക...
Politics

ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ പോര് യൂത്ത് ലീഗ് നേതാവും മുൻ കോണ്ഗ്രസ് നേതാവും തമ്മിൽ

തിരൂരങ്ങാടി : മലപ്പുറം ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ മത്സര ചിത്രം തെളിയുന്നു. യു ഡി എഫ് സ്ഥാനാർഥിയായി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂരിനെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി മുൻ ഡി സി സി സെക്രട്ടറി യും നന്ന മ്പ്ര യിലെ മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ പി കെ തങ്ങളെയാണ് സ്ഥാനാർത്ഥി യായി പരിഗണിക്കുന്നത്. എൽ ഡി എഫ് സ്വതന്ത്രൻ ആയാണ് ഇദ്ദേഹം മത്സരിക്കുക. നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശിയാണ്. നന്ന മ്പ്ര പഞ്ചായത്തു വൈസ് പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം തിരൂരങ്ങാടി നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ, താനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ്. വ്യവഹാരിയുമാണ്കോ. ണ്ഗ്രസ് നേതാവായിരിക്കെ തന്നെ ഏറെക...
Politics

തദ്ദേശ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയിലെ വരണാധികാരികളെയും ഉപവരണാധികാരികളെയും തീരുമാനിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയിലെ വരണാധികാരികളും ഉപവരണാധികാരികളും തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മലപ്പുറം ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത് വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുന്‍പാകെയാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞടുപ്പിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദും ഉപവരണാധികാരി എ.ഡി.എം. എന്‍.എം. മെഹറലിയുമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. ബ്ലോക്ക് പഞ്ചായത്തുകളിലെ ഉപവരണാധികാരികള്‍ ബി.ഡി.ഒ.മാരും ഗ്രാമപഞ്ചായത്തിലെ ഉപവരണാധികാരി പഞ്ചായത്ത് സെക്രട്ടറിമാര...
Politics

തദ്ദേശതെരഞ്ഞെടുപ്പ്: 14 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക്വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും. നോമിനേഷന്‍ നല്‍കുന്ന ദിവസം സ്ഥാനാര്‍ത്ഥിക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ ബന്...
Politics

തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി

തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി. മലപ്പുറം ജില്ലയിലെ നഗരസഭ ചെയർപേഴ്സൺ സ്ഥാനം സംവരണം ⏺️ സ്ത്രീ സംവരണം പൊന്നാനി നഗരസഭ പെരിന്തൽമണ്ണ നഗരസഭ നിലമ്പൂർ നഗരസഭ മലപ്പുറം നഗരസഭ താനൂർ നഗരസഭ പരപ്പനങ്ങാടി നഗരസഭ വളാഞ്ചേരി നഗരസഭ8 തിരൂരങ്ങാടി നഗരസഭ മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ⏺️ പട്ടികജാതി സ്ത്രീ സംവരണം വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ⏺️ പട്ടികജാതി സംവരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ⏺️ സ്ത്രീ സംവരണം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മങ്കട ബ്ലോക്ക് പഞ്ചായത്ത് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻറ് മാരുടെ സംവരണ പട്ടിക ⏺️ പട്ടികജാതി...
Politics

തിരൂരങ്ങാടി നഗരസഭ വിവാദത്തിൽ സെക്രട്ടറിക്കെതിരെ ആരോപണവുമായി മുസ്ലിം ലീഗ്

തിരൂരങ്ങാടി : നഗരസഭ 1.20 കോടി രൂപയുടെ പദ്ധതി റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ നഗരസഭ സെക്രട്ടറി എം വി.റംസി ഇസ്മയിലിന് എതിരെ ഗുരുതരമായ ആരോപണവുമായി മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി രംഗത്തെത്തി. നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും സെക്രട്ടറി യുടെ പ്രവർത്തനങ്ങളിൽ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭ സെക്രട്ടറിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് തിരൂരങ്ങാടി മുന്‍സിപ്പല്‍ മുസ്്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സുധാര്യമായ നിര്‍വ്വഹണത്തിന് തീരുമാനമെടുത്ത കൗണ്‍സിലിനെതിരെ സി.പി.ഐ.എമ്മിന് വേണ്ടി സെക്രട്ടറി നടത്തുന്ന പരിഹാസ്യമായ സമീപനം ഇതിന് തെളിവാണ്. നഗരസഭ സാങ്കേതിക വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വ്വഹണം നടത്തേണ്ട പദ്ധതികള്‍ കൗണ്‍സില്‍ തീരുമാനമില്ലാതെ സ്വന്തം നിലക്ക് താന്‍ ...
Politics

വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർകാർ, പെൻഷൻ 2000 രൂപയാക്കി, ആശ, അംഗൺവാടി പ്രവർത്തകർക്കും ആനുകൂല്യം കൂട്ടി

ക്ഷേമപെൻഷൻ 2000 രൂപ, 1000 രൂപ സ്ത്രീ സുരക്ഷാ പെൻഷൻ വൻ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച്‌ 2000 രൂപയാക്കി വർധിപ്പിച്ചു. തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ വമ്ബൻ പ്രഖ്യാപനങ്ങള്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ 2016ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ വന്ന സർക്കാരിന് ജനങ്ങൾ നൽകിയ വലിയ പിന്തുണയിലാണ് 2021ൽ തുടർഭരണം ഉണ്ടായത്. 5 വർഷം നടപ്പാക്കിയ വികസന-ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ തുടരാനുള്ള ജനവിധിയാണ് 2021ലേത്. 2016 മുതൽ ഇതുവരെ 10 വർഷത്തോളം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയാണ് സർക്കാർ മുന്നേറുന്നത്. ഒരോ വർഷവും നടപ്പാക്കുന്ന കാര്യങ്ങൾ പ്രോഗ്രസ്സ് റിപ്പോർട്ടായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് രാജ്യത്ത് ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണ സമീപനം നടപ്പാക്കുന്ന സർ...
Politics

കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ ഇടത് കൗണ്സിലർ ലീഗിൽ ചേർന്നു

കോട്ടക്കൽ: നഗരസഭയിലെ ഇടതു സ്വതന്ത്ര കൗൺസിലർ മുസ്ലിംലീഗിൽ ചേർന്നു. കാവതികളം ഈസ്റ്റ് വാർഡ് കൗൺസിലർ ഫഹദ് നരിമടക്കലാണ് മുസ്ലിം ലീഗിൽ ചേർന്നത്. ഇദ്ദേഹം ഇന്ന് പാണക്കാട് മുനവ്വറലി തങ്ങളിൽ നിന്നു അംഗത്വമെടുത്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പണിക്കർക്കുണ്ട് വാർഡ് കൗൺസിലറുമായ എം.സി.മുഹമ്മദ് ഹനീഫ രണ്ടാഴ്ച മുൻപ് കോൺഗ്രസിൽ ചേരുകയും കൗൺസിലർ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. നേരത്തേ 9 കൗൺസിലർമാരാണ് എൽഡിഎഫിനുണ്ടായിരുന്നത്. 2 പേർ രാജിവച്ചതോടെ അംഗബലം 7 ആയി ചുരുങ്ങി....
Politics

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതൽ. സംവരണം നിശ്ചയിക്കുന്നത് ഇങ്ങനെ

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിന് വാർഡുകളുടെ സംവരണ ക്രമം നിശ്ചയിക്കുന്ന നറുക്കെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. സംവരണ വാർഡുകൾ തീരുമാനമാകുന്നതോടെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി നിർണയ നടപടികളിലേക്ക് നീങ്ങും. മുന്നണികളിൽ സീറ്റ് ധാരണ ചർച്ചയും ആരംഭിക്കും. പഞ്ചായത്തുകളിലെ സംവരണ വാർഡുകളാണ് ഇന്ന് നറുക്കിട്ട് തീര്യമാനിക്കുക. നിലമ്പൂർ വണ്ടൂർ, മലപ്പുറം, വേങ്ങര ബ്ലോക്കുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിലെ വാർഡുകളാണ് ഇന്നു നിർണയിക്കുക.രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ്. പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 15വരെ തുട രും. നഗരസഭകളിലെ നറുക്കെടുപ്പ് 16ന് തദ്ദേശ ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ വെച്ചാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേത് 18നും ജില്ലാ പഞ്ചായത്തിന്റെത് 21 നും കലക്ട‌റേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പകുതി സീറ്റുകൾ വനിതാ സംവരണമാണ്. കഴിഞ്ഞ 2 തവണയും സംവരണ വാർഡുകളായിരുന്നവയെ ഒഴിവാക്...
Politics

കെ ടി ജലീലിനെതിരെ വീണ്ടും ആരോപണം; പെൻഷൻ ലഭിക്കാൻ രേഖ തിരുത്തലിന് പുറമെ ഇരട്ട ശമ്പള ആരോപണവും

തിരൂരങ്ങാടി: മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ ഡോ.കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി യൂത്ത്‌ലീഗ്. എം.എല്‍.എയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നും അധ്യപക ശമ്പളവും കൈപറ്റിയതായി ആണ് ആരോപണം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് 2006 മെയ് മാസത്തെ ശമ്പളം കോളേജില്‍ നിന്നും കൈപറ്റിയതായി രേഖയുള്ളത്. ഇതോടെ ലഭ്യമായ രേഖകള്‍ പ്രകാരം ജലീല്‍ 2006 മെയ് മാസത്തില്‍ ഒരേസമയം എം.എല്‍.എ ശമ്പളവും പി.എസ്.എം.ഒ കോളേജിലെ അധ്യാപക ശമ്പളവും കൈപ്പറ്റിയതായി തെളിയുകയാണ്.ഡോ. ജലീല്‍ 2006 മെയ് 24-ന് കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ അതിന് ശേഷമുള്ള മെയ് 31 വരെയുള്ള അധ്യാപക ശമ്പളം അദ്ദേഹം സ്വീകരിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഇതിലൂടെ നിയമസഭാ അംഗമായതിനു ശേഷവും ഒ...
Politics

വികസന സദസിന് ജില്ലയില്‍ തുടക്കം; ആദ്യ പരിപാടി യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍, ഉദ്‌ഘാടനം ചെയ്തത് ലീഗ് പ്രസിഡന്റും

തിരൂർ : സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന ജില്ലയിലെ വികസന സദസിന് മംഗലം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മംഗലം വി.വി.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ സഹായത്താല്‍ തീരദേശ കുടിവെള്ള പദ്ധതി, റോഡ് നവീകരണം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടത്താന്‍ സാധിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 200 ലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന സില്‍വര്‍ ജൂബിലി സപ്ലിമെന്റ് ''ഗ്രാമ സ്വരാജ്'' പ...
Politics

വിദ്യാർത്ഥി ഹൃദയങ്ങൾ കീഴടക്കി എം.എസ്.എഫ് ‘ക്യാമ്പസ് കാരവൻ’ വേങ്ങരയിൽ

മലപ്പുറം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി 'സർഗ വസന്ത കലാലയം,സമരോൽസുക വിദ്യാർത്ഥിത്വം' എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ക്യാമ്പസ് കാരവൻ' അഞ്ചു നാൾ പിന്നിട്ടു. ഒക്ടോബർ 7 വരെയാണ് ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പര്യടനം നടത്തുന്നത്. വേങ്ങര മലബാർ കോളേജിൽ 5-ാം ദിവസം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ അസ് ലു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പി.പി.ടി.എം കോളേജ് ചേറൂരിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി എ ജവാദ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രേസ് വാലി കോളേജ് മരവട്ടത്ത് അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ ഫാറൂഖ് കോളേജിൽ നടന്ന സമാപനം ടെക്ഫെഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ ഉദ്ഘാടനം നിർവഹിച്ചു. ജാഥാ ക്യാപ്റ്റൻ കബീർ മുതുപറമ്പ്, വൈസ് ക്യാപ്റ്റൻ ഷിബി മക്കരപ്പറമ്പ്, കോഡിനേറ്റർമാരായ സിപി ഹാരിസ്, കെഎം ഇസ്മായിൽ, ഷഹാന ശർത്തു,ജാഥ അംഗങ്ങളായ മബ്‌റൂ...
Politics

കരുത്ത് വിളിച്ചോതി എം.എസ്.എഫ് ക്യാമ്പസ് കാരവൺ

മലപ്പുറം: 'സർഗ വസന്ത കലാലയം സമരോത്സുക വിദ്യാർത്ഥിത്വം' എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ കമ്പസുകളിൽ സംഘടിപ്പിക്കുന്ന 'ക്യാമ്പസ് കാരവൻ' മൂന്നാം ദിനം പുളിക്കൽ മദീനത്തുൽ ഉലൂം കോളേജിൽ നിന്ന് തുടങ്ങിമഞ്ചേരി യൂണിറ്റി വിമൻസ് കോളേജിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും വർദ്ധിച്ചു വരുന്ന വിദ്യാർത്ഥി പങ്കാളിത്തം ജാഥയുടെ സ്വീകാര്യത വിദ്യാർത്ഥികളിൽ പ്രകടമാക്കുന്നതായിരുന്നു. ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ ഇടപെടലുകൾ ഓരോ ക്യാമ്പസിലെയും എം.എസ്.എഫിൻ്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഏകാധിപത്യത്തിൻ്റെ അരാഷ്ട്രീയ ആൾകൂട്ടമായ എസ്.എഫ്.ഐ ക്യാമ്പസുകളിൽ അക്രമ അഴിച്ചു വിട്ട് വിദ്യാർത്ഥികളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതികരിക്കുന്ന കാഴ്ചയാണ് ക്യാമ്പസ് കാരവനിലൂടെ കാണുന്നത്.ജാഥ ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ക...
Politics

കുത്തുപറമ്പ് സമരപോരാളി പുഷ്പന്റെ ഒന്നാം രക്തസാക്ഷി ദിനത്തിൽ അനുസ്മരണങ്ങൾ നടത്തി

മലപ്പുറം : കുത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ ഒന്നാം രക്തസാക്ഷി ദിനത്തിൽ ജില്ലയിലെ 16 കേന്ദ്രങ്ങളിൽ പ്രകടനങ്ങളും അനുസ്മരണ പ്രഭാഷണങ്ങളും നടന്നു.ജില്ലാ പ്രസിഡണ്ട് പി. ഷബീർ അരീക്കോടും മഞ്ചേരിയിൽ ജില്ലാ ട്രഷറർ പി. മുനീറും സംസ്ഥാന കമ്മിറ്റി അംഗം കെ.പി അനീഷും പങ്കെടുത്തു.ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ അബ്ദുള്ളാ നവാസ് മലപ്പുറത്തും, സിപിഐഎം വേങ്ങര ഏരിയ സെക്രട്ടറി കെ. ടി അലവിക്കുട്ടി വേങ്ങരയിലും, സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ എടപ്പാളും അനുസ്മരണ പ്രഭാഷണം നടത്തി. തിരൂരിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഗിരീഷും, പെരിന്തൽമണ്ണയിൽ പെരിന്തൽമണ്ണയിൽ എസ്എഫ്ഐ മുൻ കേന്ദ്രകമ്മിറ്റി അംഗം ഇ. അഫ്സലും, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എൻ.എം ഷഫീഖ് നിലമ്പൂരിലും, ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജിനേഷ് തിരൂരങ്ങാടിയിലും, വള്ളിക്കുന്നിൽ ഡിവൈഎഫ്ഐ...
Politics

കരുത്ത് വിളിച്ചോതി എം എസ് എഫ് വിദ്യാർത്ഥിനി സമ്മേളനം

രാഷ്ട്ര നിർമ്മാണത്തിൽ വിദ്യാർത്ഥിനികളുടെ പങ്ക് നിസ്തുലം- ഇ ടി മുഹമ്മദ് ബഷീർ എം പി മലപ്പുറം : എം എസ് എഫ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥിനി സമ്മേളനത്തിൽ ആയിരത്തോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു. സംഘടനാ: ചരിത്രം - വർത്തമാനം, അരുതായ്മകളോട് തിരുത്ത് പറയുന്ന വിദ്യാർത്ഥിനികൾ, ഐക്യം അതിജീവനം അഭിമാനം, തുടങ്ങിയ വിത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും നടന്നു. വേങ്ങര സുബൈദ പാർക്കിൽ നടന്ന വിദ്യാർത്ഥിനി സമ്മേളനം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്‌ഘാടനം നിർവ്വഹിച്ചു. രാഷ്ട്ര നിർമ്മാണത്തിൽ വിദ്യാർത്ഥിനികളുടെ പങ്ക് നിസ്തുലമാണെന്നും മുഖ്യധാരയിൽ വിദ്യാർത്ഥിനികളുടെ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടി ചേർത്തു. പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്തു.എം എസ് എഫ് സംസ്ഥാന പ്രസിഡന...
Politics

എം.എസ്.എഫ് മലപ്പുറം ജില്ലാ സമ്മേളനം സെപ്തംബർ 2 മുതൽ 21 വരെ, പ്രഖ്യാപനം നടത്തി

മലപ്പുറം: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ സമ്മേളനം സെപ്തം: 2 മുതൽ 21 വരെ നടക്കും. വിവിധ സ്ഥലങ്ങളിൽ വെച്ചാണ് സമ്മേളനം നടത്തപ്പെടുന്നത്. സമ്മേളനത്തിൻ്റെ ഭാഗമായി ബാല സംഗമം, പ്രൊഫഷണൽ മീറ്റ്, സാംസ്കാരിക സംഗമം വിദ്യാർത്ഥിനി സമ്മേളനം, തലമുറ സംഗമം, പ്രതിനിധി സമ്മേളനം, വിദ്യാർത്ഥി മഹാറാലി, പൊതുസമ്മേളനം എന്നിവയാണ് സംഘടിപ്പിക്കുന്നത്. 16 നിയോജക മണ്ഡലം സമ്മേളനം പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനം നടത്തപ്പെടുന്നത്. സമ്മേളന പ്രഖ്യാപന കൺവെൻഷൻ മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരായ പി.എ.ജവാദ്, അഡ്വ: കെ.തൊഹാനി, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്...
Politics

ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ആയി മുൻ എം എസ് എഫ് നേതാവിനെ നിയമിച്ചു

മലപ്പുറം: മലപ്പുറം സെൻട്രൽ ജില്ല ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡണ്ടായി അദ്നാൻ ഓസിയെ തിരഞ്ഞെടുത്തു. മുൻ എംഎസ്എഫ് വേങ്ങര മണ്ഡലം സെക്രട്ടറിയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ലീഗ് വിട്ട് ബി ജെ പിയിൽ ചേർന്നത്. ന്യൂനപക്ഷമോർച്ച 30 സംഘടന ജില്ലാ അധ്യക്ഷന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് അദ്നാൻ. എ ആർ നഗർ ഇരുമ്പു ചോല സ്വദേശിയാണ് അദ്നാൻ. മഹിളാ മോർച്ച പ്രസിഡന്റ് ആയി അശ്വതി ഗുപ്ത കുമാറിനെയും എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് ആയി എൻ പി വാസുദേവനെയും നിയമിച്ചതായി ബി ജെ പി ജില്ലാ പ്രസിഡന്റ് പി സുബ്രഹ്മണ്യൻ അറിയിച്ചു....
Politics

ദാറുൽഹുദാ സിപിഎം സമരം; മുസ്ലിം ലീഗ് സംരക്ഷണ വലയം ഇന്ന്

തിരൂരങ്ങാടി : ചെമ്മാട് ദാറുല്‍ഹുദാ ഇസ്്ലാമിക് യൂനിവേഴ്‌സിറ്റിക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പ്രതിഷേധിച്ച് തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന സംരക്ഷണ വലയം ഇന്ന് ഓഗസ്റ്റ് 13 ന് ബുധനാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് റാലി ദാറുല്‍ഹുദാ പരിസരത്ത് ആരംഭിച്ച് ചെമ്മാട് ടൗണില്‍ സമാപിക്കും. കുടിവെള്ളം മലിനമാകുന്നു, വയൽ മണ്ണിട്ട് നികത്തുന്നു എന്നിവ ആരോപിച്ചായിരുന്നു ദാറുൽ ഹുദക്കെതിരെയുള്ള സമരം. എന്നാൽ വിഷയത്തിൽ നിന്നും മാറി യുള്ള പ്രസംഗം വിമർശ നത്തിന് ഇടയാക്കിയിരുന്നു. സി പി എം സമരത്തിൽ വൈസ് ചാന്സലരും സമസ്ത നേതാവുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയെയും സ്ഥാപനത്തെയും രൂക്ഷമായി വിമർശി ച്ചിരുന്നു. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി ഇബ്രാഹിം കുട്ടി, പരപ്പനങ്ങാടി നഗരസഭ കൗണ്സിലർ കൂടിയായ ടി കാർത്തികേയൻ എന്നിവരാണ് രൂക്ഷ വിമർ ശനം നടത്തിയിരുന്നത്. ഡോ...
error: Content is protected !!