കട്ടിലിനെ ചൊല്ലി എ ആർ നഗർ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ സംഘർഷം

എആർ നഗർ: മുതിർന്ന പൗരന്മാർക്ക് വിതരണം ചെയ്ത കട്ടിലിനെ ചൊല്ലി ഭരണ സമിതി യോഗത്തിൽ വാക്കേറ്റവും കയ്യങ്കാളിയും. ഇന്നലെ നടന്ന യോഗത്തിലാണ് ഭരണ – പ്രതിപക്ഷ അംഗങ്ങൾ ഏറ്റു മുട്ടിയത്. ജനകീയാസൂത്രണ പദ്ധതിയിൽ എസ് സി, ജനറൽ വിഭാഗങ്ങളിൽ പെട്ടവർക്കാണ് കട്ടിൽ നൽകിയത്. എന്നാൽ ഒരേ സാധനത്തിന് 2 വില എന്ന ആക്ഷേപവുമായി എൽ ഡി എഫ് രംഗത്തെത്തി. എസ് സി വിഭാഗത്തിന് 2983 രൂപയും ജനറൽ വിഭാഗത്തിന് 4320 രൂപയുമാണ് വകയിരുത്തിയതെന്ന് എൽ ഡി എഫ് ആരോപിച്ചു. എന്നാൽ ഗവണ്മെന്റ് ഏജൻസി ആയ സിഡ്‌കോ ആണ് കട്ടിൽ നൽകിയതെന്നും സർക്കാർ അവർക്ക് നിശ്ചയിച്ച തുകയാണ് അനുവദിച്ച തുകയാണ് നൽകിയതെന്നും യു ഡി എഫ് പറയുന്നു.

ഇന്നലെ നടന്ന യോഗത്തിൽ എൽ ഡി എഫ് അംഗമായ ഇബ്രാഹിം മൂഴിക്കൽ ഈ പ്രശ്നം വീണ്ടും ഉന്നയിച്ചു. കഴിഞ്ഞ യോഗത്തിൽ ഇത് തീരുമാനം ആയതാണെന്നും ഇന്ന് ഈ വിഷയം അജണ്ടയിൽ ഇല്ലെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാൽ ആരോപണം തുടർന്നതോടെ ബഹളമായി. അംഗങ്ങൾ പരസ്പരം വാക്കേറ്റം നടത്തി. ഇതിനിടെ യു ഡി എഫ് രണ്ടാം വാർഡ് അംഗം ജാബിർ , എൽ ഡി എഫ് അംഗമായ ഇബ്രാഹിമിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് സി പി എം ആരോപിച്ചു. ഇതിനിടെ വിവരമറിഞ്ഞ് ഡി വൈ എഫ് ഐ നേതാക്കൾ യോഗ ഹാളിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചു. തുടർന്ന് ബഹളം രൂക്ഷമായി.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/C7irCKdijZW4DwQkQX1cSM

സിപിഎം പ്രവർത്തകരും യു ഡി എഫ് പ്രവർത്തകരും പ്രതിഷേധവുമായി സംഘടിച്ചു. പ്രകടനവും വിശദീകരണ യോഗവും നടത്തി. പഞ്ചായത്ത് ഓഫീസിന് സമീപം ഇരു കൂട്ടരും മുഖാമുഖം മുദ്രാവാക്യം വിളിച്ചു നിന്നെങ്കിലും അനീഷ്ട സംഭവങ്ങൾ ഉണ്ടായില്ല.

യോഗത്തിലേക്ക് ഇരച്ചു കയറിയ ഡി വൈ എഫ് ഐ പ്രവർത്തകർ വനിത മെമ്പർ ആചുമ്മക്കുട്ടിയെ തെറി പറഞ്ഞതായി യു ഡി എഫ് ആരോപിച്ചു. പോലീസിലും പരാതി നൽകി. അഴിമതി ചോദ്യം ചെയ്തതിന് മെമ്പറെ കയ്യേറ്റം ചെയ്തതായി എൽ ഡി എഫും ആരോപിച്ചു.

https://youtu.be/AWJzgK5lBDU
എൽ ഡി എഫ് – യു ഡി എഫ് നേർക്കുനേർ.. വീഡിയോ
error: Content is protected !!