Monday, August 18

സൗജന്യ ഇ-ശ്രമം കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

മൂന്നിയൂർ :പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷന്റെ കീഴിൽ പാറക്കടവ് അങ്ങാടിയിൽ വെച്ച് അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് വേണ്ടിയുള്ള സൗജന്യ ഇ -ശ്രമം കാർഡ് രെജിസ്ട്രേഷൻ ക്യാമ്പ് നടന്നു. ക്യാമ്പ് തിരൂരങ്ങാടി അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.എം. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് 11 ആം വാർഡ് മെമ്പർ മണമ്മൽ ഷംസുദ്ധീൻ മുഖ്യാതിഥിയായിരുന്നു. പരിപാടിയിൽ സി എം മുഹമ്മദ്‌ അലിഷ, വി പി മുഹമ്മദ്‌ ബാവ, സി എം അബ്ദുൽ മജീദ്, വിപി അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. സി എം മുഹമ്മദ്‌ ഷാഫി, കെ അജയ്, സി എം ദിൽഷാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 25 ഓളം പേർക്ക് കാർഡ് നൽകി.

error: Content is protected !!