നഗരസഭയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണം

തിരൂരങ്ങാടി: മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള വേസ്റ്റ് മാനേജ്മെന്റ് സംവിധാനം താഴെ സർക്കാർ ഉത്തരവ് പ്രകാരം നം. 46/ഡി .സി.1/2020/ തസ്വഭവ File No. LSGD-DC1/222/2020-LSGD കാര്യക്ഷമമാക്കണമെന്നും മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട കരാർ ഇരട്ടി തുകക്ക് മാറ്റി നൽകിയ അഴിമതി പുറത്തു കൊണ്ടുവരണമെന്നും ആം ആദ്മി നിവേദനം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടിക്ക് നിവേദനം നൽകി. മാറാരോഗങ്ങൾ വർദ്ധിച്ചു വരികയും (കൊറോണ, ഡെങ്കിപ്പനി, മലേറിയ) ജനങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടുകയും ചെയ്യുന്ന ഈ സമയത്ത് അടിയന്ത ശ്രദ്ധ ചെലുത്തുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായവർ ഭരണഘടനാപരമായ ബാധ്യത നിർവഹിക്കുകയും ,
ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള സർക്കാർ ഉത്തരവുകൾ നടപ്പാക്കുകയും സാധാരണക്കാരായ പൗരന്മാർക്ക് ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം ആം ആദ്മി പാർട്ടി തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ഷമീം ഹംസ പി ഒ, ജോയിൻ കൺവീനർ അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട്, ഉബൈദ് കുളത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം
നൽകിയത്.

error: Content is protected !!