കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ് ചെറുമുക്കിലെ 5 വിദ്യാർത്ഥികൾക്ക്

തിരൂരങ്ങാടി:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നല്‍കുന്ന 2021-22 വര്‍ഷത്തെ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് ചെറുമുക്കിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. സാങ്കേതിക രംഗത്തെ വിദ്യാര്‍ത്ഥകളെ പ്രോത്സാഹിപ്പിക്കുന്ന ടെക് അസിസ്റ്റ അക്കാദമിയിലെ ഫസീഹ് മുസ്ഥഫ പൊക്കാശ്ശേരി അന്‍ഷിഫ് റഹ്മാന്‍ പങ്ങിണിക്കാടന്‍, മഞ്ഞളാംപറമ്പില്‍ അഫല്‍, മാട്ടുമ്മല്‍ അഫ്‌നാന്‍, എറപറമ്പന്‍ ബാസില്‍ എന്നിവരാണ് അര്‍ഹരായത്.

ഫാക്ടറിയില്‍ ഉപയോഗിക്കുന്ന ചെറു വാഹനം വഴി ഫാക്ടറി കളില്‍ അപകടവും തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് സാധാരണ കാഴ്ചയാണ്. അതിന് പകരം ഒരു റോബോട്ട് വെച്ച് അതിനു മുന്നിലെത്തിയ തടസ്സം ഉണ്ടെങ്കില്‍ അതിനെ മറികടന്നു ആ പാതയില്‍ തന്നെ തുടര്‍ന്ന് ആ വാഹനത്തിന് മുന്നോട്ട് പോകാന്‍ കഴിയുന്ന ആശയമാണ് ഫസീഹ് മുസ്ഥഫ അവതരിപ്പിച്ചത്.

വൈറസ് ബാധിതരായ രോഗികളുടെ അടുത്തേക്ക് നഴ്‌സുമാര്‍ പോകുമ്പോള്‍ അവര്‍ തമ്മിലുള്ള ഇടപഴകല്‍ കാരണം രോഗം പകരാന്‍ സാധ്യതയുണ്ട്. ഇതിന് പരിഹാരമായി രോഗിയുടെ അടുത്തേക്ക് ഒരു റോബോട്ടിനെ പറഞ്ഞയക്കുക രോഗികളെ ഭക്ഷണമോ മരുന്ന് അതില്‍ വെക്കുക എന്നിട്ട് ആ റോബോട്ടിനെ റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുക എന്ന ആശയത്തിലാണ് അഫ്‌നാന് അവാര്‍ഡ് ലഭിച്ചത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ. https://chat.whatsapp.com/FHe4puzUz5l4aryANMURgz

സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളുകള്‍ ചില സമയത്ത് മരുന്ന് കഴിക്കാന്‍ മറന്നാല്‍ ആ സമയത്ത് ചില അസ്വസ്ഥതകള്‍ ഉണ്ടാവാറുണ്ട്.
അതിനുള്ള പരിഹാരമാണ് അന്‍ഷിഫ് റഹ്മാന്‍ അവതരിപ്പിച്ചത്. മെഡിസിന്‍ റിമൈന്‍ഡര്‍
സമയമാകുമ്പോള്‍ രോഗിയെ ആ സമയത്തുള്ള മരുന്ന് കഴിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇത് ഒരു അലാറം സിസ്റ്റം പോലെയാണ് വര്‍ക്ക് ചെയ്യുന്നത്.

അഫല്‍ അവതരിപ്പിച്ചത് വീടുകളിലെ നിത്യോപയോഗ ഉപകരണമായ എല്‍.പി.ജി സിലിണ്ടറില്‍ ലീക്കേജ് സംഭവിക്കുമ്പോള്‍ നമുക്ക് ഓട്ടോമാറ്റിക്കായി വിവരം ലഭിക്കുന്ന സംവിധാനമാണ്. മൈക്രോകണ്‍ട്രോളര്‍ ഉപയോഗിച്ചുള്ള ബസര്‍ ഇന്‍ഡിക്കേഷനോ ടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനം ഹോട്ടലുകള്‍, വീടുകള്‍, വാഹനങ്ങള്‍, വ്യവസായ മേഖലകള്‍, എല്‍.പി.ജി ഏജന്‍സികള്‍, എന്നിവിടങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്.ഈ സംവിധാനത്തിന് വിപുലമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ട്, ഏറ്റവും പ്രധാനമായി ഇത് തീപിടുത്തം കാരണം സംഭവിക്കുന്ന അപകടങ്ങള്‍ തടയാന്‍ സഹായിക്കുന്നു.മനുഷ്യജീവനും, സമ്പത്തും, സ്വത്തും സംരക്ഷിക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. എല്‍പിജി ലീക്കേജ് കണ്ടെത്താന്‍ വേണ്ടി എല്‍.പി.ജി ഗ്യാസ് സെന്‍സറാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഈ സെന്‍സറിന് ദ്രുത പ്രതിരോധവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികരിക്കുന്നത് കൊണ്ടുമാണ് ഇത് ഉപയോഗിക്കാന്‍ കാരണം.

ബാസില്‍ അവതരിപ്പിച്ചത് കാഴ്ച വൈകല്യമുള്ള ആളുകള്‍ക്ക് തെരുവിലൂടെ നടക്കുമ്പോള്‍ മുന്നിലുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ സുഗമമാക്കുന്ന ആശയമാണ്. അന്ധര്‍ക്കായി ഒരു വോയ്സ് കമാന്‍ഡിംഗ് സ്മാര്‍ട്ട് സ്റ്റിക്ക് വികസിപ്പിക്കുക എന്ന ആശയത്തിനാണ് വിദ്യാര്‍ത്ഥിക്ക് അവാര്‍ഡ് കിട്ടിയത്.ഏതെങ്കിലും തടസ്സം തിരിച്ചറിയുമ്പോള്‍ പ്രതേക ശബ്ദം മുന്നറിയിപ്പ് നല്‍കുന്നു.
ഇതില്‍ പ്രതേക അള്‍ട്രാ സോണിക് സെന്‍സര്‍ ആണ് ഘടിപ്പിച്ചിട്ടുള്ളത്.
ഫസീഹ്, അന്‍ഷിഫ്, അഫ്‌നാന്‍ എന്നിവര്‍ തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും ബാസില്‍ തിരൂരങ്ങാടി ജിഎച്ച്എസ്എസ്, അഫല്‍ വാളക്കുളം കെഎച്ച്എംഎച്ച്എസ് സ്‌കൂളിലേയും വിദ്യാര്‍ഥികളാണ്.
കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പാണിത്. 10000 രൂപ ലഭിക്കും. ഇവര്‍ അവതരിപ്പിച്ച മിനി മോഡലുണ്ടാക്കി ജില്ലാ, സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും.

error: Content is protected !!