Friday, November 14

കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം: കാക്കഞ്ചേരിയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ബിജു ജോൺ (49) ആണ് മരിച്ചത്. ഭാര്യ സൂസി കോട്ടക്കൽ പുതുപ്പറംബ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. മലപ്പുറത്ത് ഭാര്യയെ ട്രൈനിംഗിന് കാറിൽ എത്തിച്ച ശേഷം കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു എന്നാണ് അറിയുന്നത്. കാറിൽ മരിച്ച നിലയിൽ കണ്ട ഇവരെ 108 ആംബുലൻസിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചങ്കുവെട്ടി പുതുപ്പറമ്പ് റോഡിലെ അരീക്കലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇവർക്ക് കോഴിക്കോട് വീട് നിർമിക്കുന്നുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

error: Content is protected !!