ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഇന്ന് ഡൽഹിയിൽ റീജ്യണൽ ഓഫീസിൽ നടന്നു. കേരളത്തിൽനിന്ന് 14,590 പേർക്ക് അവസരം ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 20,636 അപേക്ഷകളാണ് ലഭിച്ച്ത്. 65+ വിഭാഗം 3462, WM-സ്ത്രീകൾ മാത്രമുള്ള 65+ വിഭാഗം 512, WM സ്ത്രീകൾ മാത്രമുള്ള 45+വിഭാഗം 2311, ജനറൽ കാറ്റഗറി 14,351.
കേരളത്തിലെ ജനറൽ കാറ്റഗറിയിൽ നിന്നും 8305 പേർക്കാണ് പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്. 65+ വിഭാഗവും, സ്ത്രീകൾ മാത്രമുള്ള വിഭാഗവും (WM) നറുക്കെടുപ്പില്ലാതെ എല്ലാവർക്കും അവസരം ലഭിച്ചു. ജനറൽ വിഭാഗത്തിലെ 6046 പേർ വെയ്റ്റിംഗ്ലിസറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ മൊത്തം 1,51,981 അപേക്ഷകരാണ് ഉണ്ടായിരുന്നത്.
ഹജ്ജ് 2025: തിരഞ്ഞെടുക്കപ്പെട്ടവർ ഒക്ടോബർ 23നകം രേഖകൾ സമർപ്പിക്കണം
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും, പ്രോസസിംഗ് ചാർജ്ജും ഉൾപ്പെടെ ആദ്യ ഗഡു തുകയായി ഒരാൾക്ക് 1,30,300രൂപ വീതം ഓൺലൈനായോ അല്ലെങ്കിൽ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റിൽ നിന്നും ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ പണമടച്ച് അതിന്റെ സ്ലിപ്പും അനുബന്ധ രേഖകളും 2024 ഒക്ടോബർ 23നകം സംസ്ഥാന ഹജ്ജ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. ഹജ്ജിന് ആകെ അടവാക്കേണ്ട സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുതാണ്.
തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 1,30,300രൂപ അടവാക്കിയ പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സ്ക്രീനിംഗ് & ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോം (അപേക്ഷകനും, നോമിനിയും ഒപ്പിടണം), പാസ്പോർട്ട് ഡിക്ലറേഷൻ ഫോം, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ടിന്റെ ആദ്യ പേജിന്റെയും, അവസാന പേജിന്റെയും കോപ്പി, അഡ്രസ്സ് പ്രൂഫ് (പാസ്പോർട്ടിലെ അഡ്രസ്സിന് വ്യത്യാസമുണ്ടെങ്കിൽ മാത്രം), കവർ ലീഡറിന്റെ ക്യാൻസൽ ചെയ്ത പാസ് ബുക്ക്/ചെക്ക് ലീഫ് കോപ്പി എന്നിവ 2024 ഒക്ടോബർ
23-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂരിലോ, കോഴിക്കോട് പുതിയറ റീജിയണൽ ഓഫീസിലോ സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമർപ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നതുമാണ്.
• ഒറിജിനൽ പാസ്പോർട്ട് ഇപ്പോൾ സമർപ്പിക്കേണ്ടതില്ല. പാസ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് പി്ന്നീട് അറിയിക്കുന്നതാണ്.
വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാവുന്നതാണ്. ഹജ്ജിന് അവസരം ലഭിച്ചവർ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും, നിർദ്ദേശങ്ങളും കൃത്യമായി ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു. കൃത്യമായ വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിക്കാവുന്നതുമാണ്. ഹജ്ജ് കമ്മിറ്റി ഓഫീസ്സ്: ഫോൺ: 0483- 2710 717, 0483-2717572.
ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുടെ വാട്സ്ആപ്പ് നമ്പറുകൾ::-
SL DISTRICT NAME WHATS APP NUMBER.
1 തിരുവനന്തപുരം മുഹമ്മദ് യൂസഫ് 9895 648 856
2 കൊല്ലം നിസാമുദ്ധീൻ ഇ 9496 466 649
3 പത്തനംതിട്ട നാസർ എം 9495 661 510
4 ആലപ്പുഴ മുഹമ്മദ് ജിഫ്രി സി.എ. 9495 188 038
5 കോട്ടയം ശിഹാബ് പി.എ 9447 548 580
6 ഇടുക്കി അബ്ദുൽ സലാം സി.എ 9961 013 690
7 എറണാകുളം കുഞ്ഞുമുഹമ്മദ് ഇ.കെ 9048 071 116
8 തൃശ്ശൂർ Dr. സുനിൽ ഫഹദ് 94471 36313
9 പാലക്കാട് ജാഫർ കെ.പി 9400 815 202
10 മലപ്പുറം മുഹമ്മദ് റഊഫ് യു. + 9656 206178
9446 631366
9846 738 287
11 കോഴിക്കോട് നൗഫൽ മങ്ങാട് 8606 586 268
9388 144843
12 വയനാട് ജമാലുദ്ധീൻ കെ 9961 083 361
13 കണ്ണൂർ നിസാർ എം.ടി 8281 586 137
14 കാസറഗോഡ് മുഹമ്മദ് സലീം കെ.എ 9446 736 276
കൂടുതൽ ഹാജിമാർ തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് മലപ്പുറം ജില്ലയിലെയും കോഴിക്കോട് ജില്ലയിലെയും മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുടെ പേരു വിവരം താഴെ കൊടുക്കുന്നു:-
മലപ്പുറം ജില്ലയിലെ മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുടെ പേരും ഫോൺ നമ്പറും:-
(1) ഏറനാട് – മുഹമ്മദ് റാഫി – 9744673639, 9446629077.
(2) കൊണ്ടോട്ടി – നജീബ് കെ പി – 9895339169, 9495201926.
(3) കോട്ടക്കൽ – അമാനുല്ല കെ ടി – 8301094914
(4) മലപ്പുറം – അബൂബക്കർ എ എം – 9496365097,8547506713
(5) മഞ്ചേരി – അബൂബക്കർ KC – 9446157504.
(6) മങ്കട – നൂറുദ്ധീൻ എം – 9496361801- 9496361801
(7) നിലമ്പൂർ – അബ്ദുൽ ഹകീം .ഇ – 9400664747
(8) പെരിന്തൽമണ്ണ – മുഹമ്മദലി പി – 9656206178
(9) പൊന്നാനി – അലി മുഹമ്മദ് കെ. എം – 9072724700
(10) താനൂർ – അബ്ദുൽ ലത്തീഫ് .കെ – 9446022514
(11) തവനൂർ – മുഹമ്മദ് നസീർ – 9946088203
(12) തിരൂരങ്ങാടി – മുഹമ്മദ് ബഷീർ ടി – 9995741414
(13) തിരൂർ – സലാഹുദ്ദീൻ T- 8907427908
(14) വള്ളിക്കുന്ന് – യൂനുസ് .സി പി – 9400579787
(15) വേങ്ങര – പി പി എം മുസ്തഫ – 9446631366
(16) വണ്ടൂർ – മുഹമ്മദ് ( മാനു ഹാജി ) – 9446242873.
കോഴിക്കോട് ജില്ലയിലെ മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുടെ പേരും ഫോൺ നമ്പറും:-
(1) ബേപ്പൂർ : പി. വി. ഷാഹുൽ ഹമീദ് -9447539585
(2) കോഴിക്കോട് നോര്‍ത്ത് & സൗത്ത് : ടി അബ്ദുല്‍ സലീം -9847144843
(3) എലത്തൂര്‍ : ഇബ്രാഹീം മാസ്റ്റര്‍- 9961848082 .
(4) കുന്നമംഗലം : കബീര്‍ ടി പി -9846065776.
(5) കൊടുവള്ളി : സൈതലവി എൻ പി – 9495858962.
(6) തിരുവമ്പാടി : അബു ഹാജി മയൂരി – 9495636426.
(7) ബാലുശ്ശേരി : ഇ. അഹമ്മദ് മാസ്റ്റർ – 9495050706
(8) കൊയിലാണ്ടി : നൗഫൽ പി സി- 9447274882
(9) പേരാമ്പ്ര : ഇബ്രാഹീം കുട്ടി – 8606128142.
(10) കുറ്റ്യാടി : മുഹമ്മദലി എൻ. -9020710010.
(11) നാദാപുരം :കെ. സി. മുഹമ്മദലി മാസ്റ്റർ- 8547580616 . (12) വടകര- ഹാഷിം സി എഛ്- 9745903090.