കൊണ്ടോട്ടി : ഹജ് തീർത്ഥാടകൻ മടക്ക യാത്രയ്ക്കിടെ മരിച്ചു. മദീനയിൽ നിന്നു
ഇന്ന് പുലർച്ചെ 3.15 ന്കരിപ്പൂരിൽ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് താമരശ്ശേരി സ്വദേശി കാരാടി പീടികത്തൊടികയിൽ
മൊയ്തീൻ ഹാജി (78 ) ആണ് മരിച്ചത്. വിമാനത്തിൽ ബോധരഹിതനായി കണ്ടതിനെ തുടർന്ന് തീർത്ഥാടകനെ കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. ഇയാൾ വീട്ടിലെത്തുന്നതും കാത്തിരിക്കെയാണ് മരണം വിവരം അറിയുന്നത്. ഖബറടക്കം വട്ടക്കുണ്ട് ജുമാ മസ്ജിദിൽ.
മക്കൾ: അസീസ് പി ടി, മൈമൂന, റഷീദ് ഖത്തർ, റസീന, സാലി പി ടി, മരുമക്കൾ : സലാം അടിവാരം, ബഷീർ പത്താൻ, സീനത്ത്, ഷമീന, സാജിറ.
Related Posts
-
-
ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചുകോഴിക്കോട് : പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകുന്നേരമാണ്…
ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചുകുന്നുംപുറം തോട്ടശ്ശേരിയറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുതോടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച…
ബൈക്കപകടത്തിൽ യുവാവ് മരിച്ചുകൂട്ടിലങ്ങാടി: ചട്ടിപ്പറമ്പിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് താമസിക്കുന്ന…