തിരൂരങ്ങാടി: JCI Zone XXI സംഘടിപ്പിച്ച JFL ഫുട്ബോൾ ടൂർണമെന്റിൽ JCI കുലപ്പുള്ളി ടീം ജേതാക്കളായി. JCI തിരൂരങ്ങാടി റോയൽസ് ആതിഥേയത്വം വഹിച്ച ടൂർണമെന്റ് കൂരിയാട് ജെംസ് പബ്ലിക് സ്കൂൾ ടറഫ് ഗ്രൗണ്ടിൽ വെച്ചായിരുന്നു നടത്തിയത്.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. JCI കൊളപ്പുള്ളി, JCI പരപ്പനങ്ങാടി ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ പോരാട്ട വീര്യം നിറഞ്ഞ ഫൈനൽ മത്സരത്തിൽ 3-1 സ്കോറിനാണ് JCI കുലപ്പുള്ളി വിജയികളായത്.
മുൻ ഒളിമ്പ്യൻ അത്ലറ്റിക്സ് താരം KT ഇർഫാൻ മത്സരം ഉത്ഘാടനം ചെയ്തു. JFL ചെയർമാൻ JCI Sen. ഷബീറലി സഫ അധ്യക്ഷ്യം വഹിച്ചു. തിരൂരങ്ങാടി റോയൽസ് പ്രസിഡന്റ് JCI Sen. മുനീർ പുളിക്കലകത്ത് സ്വാഗതം പറഞ്ഞു. സോൺ പ്രസിഡന്റ് JCI PPP രാകേഷ് മേനോൻ, സോൺ സ്പോർട്സ് ഇൻ ചാർജ് JFM ഹാരിസ്, സോൺ വൈസ് പ്രസിഡന്റുമാരായ JFM സന്തോഷ്, JCI PPP രാകേഷ് നായർ, JVതല്ഹത്, JC ഇജാസ്, പ്രോഗ്രാം ഡയറക്ടർ JC ഇമ്ത്യാസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.