Wednesday, August 20

ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് ജെ സി ബി റയിൽവെ ഗേറ്റിൽ കുടുങ്ങി, ഒഴിവായത് വൻ ദുരന്തം

പരപ്പനങ്ങാടി: ചിറമംഗലം റെയിൽവേ ഗേറ്റിൽ ജെ സി ബി കുടുങ്ങി ഗതാഗതം ഒരു മണിക്കൂറിൽ അധികം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജന ശതാബ്ദി എക്സ് പ്രസ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനായി ഗേറ്റ് അടക്കാനിരി ക്കുമ്പോഴാണ് ജെ സി ബി കുടുങ്ങിയത്.

ഇതേ തുടർന്ന് ഗേറ്റ് അടക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് ട്രെയിൻ റെയിൽവേ സിഗ്നലിൽ നിർത്തി. നാട്ടുകാരുടെയും മറ്റും അവസരോചിത ഇടപെടലിനെ തുടർന്ന് വളരെ വേഗത്തിൽ തടസ്സം നീക്കി.

error: Content is protected !!