കടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിൽ തിരിച്ചെത്തി


മൂന്നിയൂർ : മുൻ ബ്ലോക്ക് പഞ്ചായത്തംഗവും സാമൂഹിക -ജീവകാരുണ്യ പ്രവർത്തകനുമായ കടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ന് പാണക്കാട്ട് നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ മെമ്പർഷിപ്പ് നൽകി. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന മൊയ്‌ദീൻ കുട്ടി 10 വർഷം മുമ്പാണ് ലീഗ് വിടുന്നത്. മുസ്ലിം ലീഗിന്റെ പ്രകടനങ്ങൾക്കും സമരങ്ങൾക്കും മുദ്രാവാക്യം

എഴുതിരുന്നത് ഇദ്ദേഹമായിരുന്നു. ത്രിതല തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബ്ലോക്ക് വെളിമുക്ക് സീറ്റിൽ വിമതനായി മത്സരിച്ചു ലീഗ് നേതാവ് ഹൈദർ കെ മുന്നിയൂറിനെ പരാജയപ്പെടുത്തി. ഇടത്തുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ച അദ്ദേഹം പ്രവാസി സംഘം ഭാരവാഹി ആയിരുന്നു.

ലുങ്ങൽ സ്വദേശി തൊടുവിൽ സൈതലവിയും തങ്ങളിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ ഖാദർ , മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. സൈതലവി എന്ന കുഞ്ഞാപ്പു, ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ, സെക്രട്ടറി എം.സൈതലവി, പ്രാദേശിക നേതാക്കളായ പി.അബ്ദുറഹ്മാൻ കുട്ടി, പി.വി. മമ്മുതു , ബക്കർ ആലുങ്ങൽ , പി.കെ.കുഞ്ഞവറാൻ കുട്ടി, ഇ.കെ. അസീസ് ആലുങ്ങൽ , മുബാറക്, കെ.പി , കെ.എം റനീസ്, , ഇ ബാവ തുടങ്ങിയവർ സംബന്ധിച്ചു

error: Content is protected !!