
കോട്ടക്കൽ: നഗരസഭയിലെ ഇടതു സ്വതന്ത്ര കൗൺസിലർ മുസ്ലിംലീഗിൽ ചേർന്നു. കാവതികളം ഈസ്റ്റ് വാർഡ് കൗൺസിലർ ഫഹദ് നരിമടക്കലാണ് മുസ്ലിം ലീഗിൽ ചേർന്നത്. ഇദ്ദേഹം ഇന്ന് പാണക്കാട് മുനവ്വറലി തങ്ങളിൽ നിന്നു അംഗത്വമെടുത്തു.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പണിക്കർക്കുണ്ട് വാർഡ് കൗൺസിലറുമായ എം.സി.മുഹമ്മദ് ഹനീഫ രണ്ടാഴ്ച മുൻപ് കോൺഗ്രസിൽ ചേരുകയും കൗൺസിലർ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. നേരത്തേ 9 കൗൺസിലർമാരാണ് എൽഡിഎഫിനുണ്ടായിരുന്നത്. 2 പേർ രാജിവച്ചതോടെ അംഗബലം 7 ആയി ചുരുങ്ങി.