കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ശങ്കര്‍ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നും അടൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്.
സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടര്‍ക്കെതിരെ ഉയര്‍ന്നത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും ഒരു ദളിത് ക്ലര്‍ക്ക് വിദ്യാര്‍ത്ഥികളെ ആകെ സ്വാധീനിച്ച് വാര്‍ത്ത പരത്താനാണ് ശ്രമിച്ചത്. ഇന്‌സിറ്റിട്യുറ്റില്‍ ആത്മാര്‍ത്ഥ സേവനം നടത്തിയിരുന്ന ചുരുക്കം ചിലരെ കെട്ടുകെട്ടിക്കാനായിരുന്നു സമരം. സമരത്തിന് മുമ്പ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും അടൂര്‍ പറഞ്ഞു.
അതേസമയം മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയതെന്നും സമരത്തിലായിരുന്ന വിദ്യാര്‍ത്ഥികള്‍ ചലച്ചിത്ര മേളയ്ക്ക് പോകില്ലെന്ന ധാരണയിലായിരുന്നു മുറികളുടെ ബുക്കിങ് റദ്ദാക്കിയത്. എന്നാല്‍ ആരെയും അറിയിക്കാതെ തിരുവനന്തപുരത്തു പോയിയെന്നും ചലച്ചിത്രമേളയുടെ മറവില്‍ വിദ്രോഹപരിപാടികള്‍ നടന്നുവെന്നും സിനിമ കാണാനല്ല, സമരതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാനാണ് വിദ്യാര്‍ത്ഥികള്‍ തിരുവന്തപുരത്തേക്ക് വന്നതെന്നും അടൂര്‍ ആരോപിച്ചു.
ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെ സമരം നടത്തിയത്. ജാതി അധിക്ഷേപം അടക്കം ഉയര്‍ത്തി ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ നടത്തിയ വിദ്യാര്‍ത്ഥി സമരത്തില്‍ അടൂരിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഡയറക്ടര്‍ ശങ്കര്‍ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. വിദ്യാര്‍തഥി സമരത്തിന് പിന്നാലെ സിനിമാമേഖലയില്‍ നിന്നും അടൂരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് ശങ്കര്‍ മോഹന്റെ രാജിക്ക് പിന്നാലെയാണ് അടൂരും രാജിവെച്ചത്.