കുവൈറ്റ് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി വിദ്യാഭ്യാസ സഹായ ഫണ്ട് സമർപണം

മലപ്പുറം : കുവൈറ്റ് കെഎംസിസി മലപ്പുറംജില്ല കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഫണ്ട് സമർപ്പണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്‌ തങ്ങൾ നിർവഹിച്ചു.

ജില്ലയിലെ അർഹരായ മുപ്പത്തിരണ്ട് കുവൈറ്റ് കെഎംസിസി അംഗങ്ങളുടെ മക്കൾക്കാണ് സഹായം നൽകുന്നത് .

ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, ട്രഷറർ അയ്യൂബ് പുതുപ്പറമ്പിൽ, സെക്രട്ടറി ശറഫു കുഴിപ്പുറം,ഷമീർ മേക്കാട്ടയിൽ, ഷമീർ വളാഞ്ചേരി, സിദ്ധീഖ് വണ്ടൂര്, ഹസ്സൻ കൊട്ടപ്പുറം, നജ്മുദ്ധീൻ ഏറനാട്, അയ്യൂബ് തിരുരങ്ങാടി, മഹമൂദ് ഏറനാട്, നാസർ മേൽമുറി, ഹംസ വണ്ടൂർ ജില്ല മണ്ഡലം നേതാക്കൾ സംബന്ധിച്ചു .

error: Content is protected !!