മണ്ണട്ടാംപാറ ഡാം പുതുക്കിപണിയണം: മുസ്ലിം ലീഗ് താലുക്ക് ഓഫീസ് മാർച്ച് നടത്തി

തിരുരങ്ങാടി : അറുപത് വർഷത്തിലേറെ പഴക്കമുള്ളതും ജീർണാവസ്ഥയിലുള്ളതുമായ മൂന്നിയുരിലെ മണ്ണട്ടാം പാറ അണക്കെട്ട് പുതുക്കി പണിയണമാവശ്യപ്പെട്ട് മൂന്നിയുർ പഞ്ചായത്ത് മുസ്ലിം ലീഗ് തിരുരങ്ങാടി താലൂക്ക് ഓഫീസ് മാർച്ച് നടത്തി. അണക്കെട്ടിന്റെ കൈവരികൾ തകരുകയും സ്ലാബുകൾ അടർന്നു വീഴുകയും, കാലുകൾക്ക് ബലക്ഷയം സംഭവിക്കുകയും അടിഭാഗം ചോർച്ച അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിലാണ് മുസ്ലിം ലീഗ് മാർച്ച് നടത്തേണ്ടി വന്നത്. പാറക്കടവിൽ നിന്നും പ്രവർത്തകർ പ്രകടനമായാണ് മാർച്ചിനെത്തിയത്. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് വി.പി.സൈതലവി എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ സമര പ്രമേയം അവതരിപ്പിച്ചു. ഹനീഫ മൂന്നിയൂർ എം എ അസീസ്, ഹൈദർ കെ. മൂന്നിയൂർ, എൻ എം. സുഹ്റാബി, ഹനീഫ ആചാട്ടിൽ പി.പി.മുനീർ മാസ്റ്റർ,നൗഷാദ് തിരുത്തുമ്മൽ , കുട്ടശേരി ഷരീഫ , എം.പി സുഹൈൽ, സ്റ്റാർ മുഹമ്മത്, നെ സീഫ് ഷെറസ് , കടവത്ത് മൊയ്തീൻ കുട്ടി പ്രസംഗിച്ചു.
ജാഫർ ചേളാരി, ഉമ്മർകോയ യു, താഹിർ കൂപ്പ, ജാഫർ വെളിമുക്ക്, സി.ടി. . അയ്യപ്പൻ, എം.എ.ജംഷീന . എന്നിവർ നേതൃത്വം നൽകി.

error: Content is protected !!