Monday, August 18

കുറ്റൂർ സ്കൂളിൽ മെഹന്തി ഫെസ്റ്റ് ആഘോഷമായി

കുറ്റൂർ നോർത്ത്: ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കെ.എം.എച്ച്.എസ്സ് സ്കൂൾ ആർട് ക്ലബ് സംലടിപ്പിച്ച മെഹന്തി മത്സരം നവ്യാനുഭവമായി. നൂറ്റമ്പതോളം കുട്ടികൾ പങ്കെടുത്ത ഈ പരിപാടി കുട്ടികളിലെ സർഗ്ഗവാസനയെ ഉണർത്തിയ വേറിട്ട ഒരനുഭവമായി.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/K6DVN6W9cPB9u0CKJSOo0P


യു പി വിഭാഗത്തിൽ ഫിദ, സൈമ, അനാമിക, ദിയാ ദേവ്ന, ഹംന, ഫാത്തിമ ഷഹ് മ, ഷെഹാന, ഫാത്തിമ ഫർസാന എന്നിവരും, ഹൈസ്കൂൾ വിഭാഗത്തിൽ നഹ് ല, ഹിബ നസ്റിൻ, ഷൈമ, ഫാത്തിമ ഷിഫ, ശ്രീനിവ്യ, അവന്തിക, റിയാരതി, ഗോപിക എന്നിവരും സമ്മാനാർഹരായി. പ്രധാനാദ്ധ്യാപകൻ പി.സി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കലാ അദ്ധ്യാപകൻ ഷൈജു കാക്കഞ്ചേരി, ഗ്ലോറി. ജി, സ്മിത എം.കെ, ജയ മേരി, സ്നേഹ. എസ്, ഫാത്തിമ നിദ. എ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!