Sunday, August 17

ഒരു മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മുന്നിയൂർ സ്വദേശി സൗദിയിൽ മരിച്ചു

മുന്നിയൂർ മുട്ടിച്ചിറ സ്വദേശി കാളങ്ങാടാൻ മുഹമ്മദ് അലിയുടെ മകൻ റഫീഖ് (52) ആണ് സൗദിയിൽ ബുറൈദക്ക് അടുത്ത് ആൽഗത്തിൽ വെച്ച് മരിച്ചത്. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് വന്നത്. അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ബുറൈദയിലെ ആശുപത്രിയിൽ 2 ദിവസം ചികിത്സ തേടിയിരുന്നു. ഇന്ന് സൗദി സമയം രാവിലെ 9 മണിക്ക് റൂമിൽ വെച്ചാണ് മരിച്ചത്.കബറടക്കം സൗദിയിൽ നടത്തും.
ഭാര്യ മൈമൂനത്ത്. മക്കൾ
ഷഫീഖ് (ജിദ്ദ)
സവാദ്
ശിഫ്ന
സഹോദരങ്ങൾ
മുസ്ഥഫ സൗദി
ഹനീഫ
അലി
കരീം
സഹോദരിമാർ
ഉമ്മാച്ച
ഹാജറ
ഷരീഫ
പരേതയായ സുഹ്റ.

error: Content is protected !!