മുന്നിയൂർ ജലനിധി ഈ മാസം സമർപ്പിക്കുമെന്ന് പ്രസിഡന്റ്

മൂന്നിയൂർ: പഞ്ചായത്തിലെ ജലനിധി കുടിവെള്ള പദ്ധതിയുടെ വാർഡ് തല പ്രസിഡണ്ട് , സെക്രട്ടറി, ട്രഷറർ, പഞ്ചായത്ത് തല കമ്മറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു. മൂന്നിയൂര്‍ പഞ്ചായത്തില്‍ 6000 ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ജലനിധി പദ്ധതി ഈ മാസം അവസാനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. നിലവില്‍ പൂര്‍ത്തീകരിച്ച വര്‍ക്കുകളില്‍ വാര്‍ഡില്‍ നിന്നുള്ള പരാതികള്‍ പ്രശ്നങ്ങള്‍ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ യോഗം വിശദമായി ചര്‍ച്ച ചെയ്തു. പരമാവധി ഗുണഭോക്താക്കള്‍ക്ക് വെള്ളം ഉറപ്പ് വരുത്തിയ ശേഷമാണ് ഉദ്ഘാടനം ഉണ്ടാവുക എന്നും ഇനിയുള്ള ദിവസങ്ങളില്‍ അതിന് വേണ്ട പരിശ്രമങ്ങള്‍ നടത്തുമെന്നും യോഗം തീരുമാനിച്ചു. ജലനിധി ഉദ്ഘാടനത്തിന് മുമ്പായി വാര്‍ഡ് തലത്തില്‍ ഗുണഭോക്താക്കളെ യോഗം കൂടാനും തീരുമാനിച്ചു. യോഗത്തില്‍ ജലനിധി ചെയര്‍മാന്‍ ഹൈദര്‍.കെ.മൂന്നിയൂര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, ജലനിധി കണ്‍വീനര്‍ ഹനീഫ മൂന്നിയൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുബൈദ, ജാസ്മിന്‍ മുനീര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടശ്ശേരി ശരീഫ, മുന്‍ വൈസ് പ്രസിഡന്റ് എന്‍.എം അന്‍വര്‍ സാദത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സ്റ്റാര്‍ മുഹമ്മദ്, ജാഫര്‍ വെളിമുക്ക്, ജലനിധി ഉദ്യോഗസ്ഥരായ നാരായണന്‍, ജോണി, സഹീര്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!