മൂന്നിയൂർ പാറക്കടവ് നൻമ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യനേത്ര പരിശോധനാക്യാമ്പും S.S.L.C,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു.
ചെമ്മാട് ഇമ്രാൻസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് നേത്ര പരിശോധനാ ക്യാമ്പ് നടന്നത്. ഡോ:സഹീർ, ഡോ :സലീം എന്നിവരുടെ നേത്രത്വത്തിൽ രോഗികളെ പരിശോധിച്ചു.
തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ എൻ.റഫീഖ് പരിപാടി ഉൽഘാടനം ചെയ്തു. നന്മ പ്രസിഡണ്ട് വി.പി.ചെറീദ് അദ്ധ്യക്ഷ്യം വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മണമ്മൽ ശംസു,എൻ.എം.റഫീഖ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവി ഡോ:വി.പി.സക്കീർ ഹുസൈൻ, അഷ്റഫ് കളത്തിങ്ങൽ പാറ, മൂന്നിയൂർ ആരോഗ്യകേന്ദ്രം നഴ്സ് സുറുമി ടി.ജമാൽ, ഡോ:വി.പി.ശബീറലി, സി.എം.മുഹമ്മദ് അലീഷ, വി.പി.മുഹമ്മദ് ബാവ പ്രസംഗിച്ചു. നന്മ ജനറൽ സെക്രട്ടറി വി.നിയാസ് സ്വാഗതവും ട്രഷറർ സി.എം. ശരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
വി.പി.പീച്ചു,സി.എം.ചെറീദ്,കെ.ടി.ജാഫർ,റസാഖ്.വി,മുസ്ഥഫ വി.പി,ശാക്കിർ.പി എന്നിവർ നേത്രത്വം നൽകി.