Monday, August 18

ഇരുമ്പുചോല സ്കൂളിൽ ഓണാഘോഷം ആവേശമായി

എ.ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂളിൽ ഒരുമയിലൊരോണം പരിപാടികൾ സംഘടിപ്പിച്ചു.പി ടി എ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക എം.റഹീമ, പി.ടി എ വൈസ് പ്രസിഡൻ്റ് മാരായ അൻളൽ കാവുങ്ങൽ, ഇസ്മായിൽ തെങ്ങിലാൻ,ഫൈസൽ കാവുങ്ങൽ, മുനീർ, സീറുന്നീസ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങളും നടന്നു. രക്ഷിതാക്കളുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം പേർക്ക് ഓണസദ്യയും വിളമ്പി.കെ.കെ ഹംസക്കോയ, ടി.ഷാഹുൽ ഹമീദ്, പി.അബ്ദുൽ ലത്തീഫ്, എ. ശമീം നിയാസ്, കെ.പി ബബിത, ടി.ജൽസി, ഇ.കെ ബബില ഫർസാന, ആയിശ ഷെയ്ഖ, സി.ശബാന, വി.എസ് അമ്പിളി, ആർ.ശ്രീലത, എൻ.നജീമ, പി.ഇ നൗഷാദ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!