
കൊളപ്പുറം: ദോസ്താന ആർട്സ് & സ്പോർട്സ് ക്ലബ്ബും, കേരള സാമൂഹിക സുരക്ഷ മിഷൻ റിഹാബ് എക്സ്പ്രസ്സും സംയുക്തമായി ഭിനശേഷികുട്ടികൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് വർക്കിംങ് പ്രസിഡന്റ് അബ്ദുറഹിമാൻ ടി അധ്യക്ഷത വഹിച്ചു.ഫിസിയോട്രിസ്റ്റ് ഡോ. സിന്ധു മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് മെമ്പർമാരായ സഫീർ ബാബു, പി.കെഅബ്ദു റഷീദ്,ഏആർ നഗർ പഞ്ചായത്ത് മെമ്പർമാരായ സജ്ന അൻവർ ,കെ എം ബോബി ,ഷൈലജ പുനത്തിൽ, സാമ്യൂഹ്യപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
പ്രതേകം തയ്യാറാക്കിയ KURTC യുടെ ലോ ഫ്ലോർ ബസ്സിലായിരുന്നു ക്യാമ്പ് നടന്നത് പരിസര പ്രദേശങ്ങളിൽ നിന്നുള്ള നൂറോളം ഭിന്നശേഷി ഉള്ളവർ പങ്കെടുത്തു
.ക്ലബ്ബ് സെക്രട്ടറി ഫാസിൽ ഇടത്തിങ്ങൽ സ്വാഗതവും , ബാസിത്ത് കെ.എം നന്ദിയും പറഞ്ഞു.