പി എസ് എം ഒ കോളജിൽ “ഗോ ഇലക്ട്രിക് കാമ്പയിൻ” സംഘടിപ്പിച്ചു

തിരുരങ്ങാടി : ഊർജ്ജ കിരൺ 20 21- 2022 പദ്ധതിയുടെ ഭാഗമായി പി .എസ്‌ .എം .ഒ .കോളേജ് എനർജി കോൺസെർവഷൻ ക്ലബ്ബ്‌ ,കരിപ്പൂർ എവർ ഷൈൻ ലൈബ്രറിയും ചേർന്ന് ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി “ഗോ ഇലക്ട്രിക്” ക്യാമ്പയിൻ ഭാഗമായി വനിത സംരംഭകർക്കായി അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർ, സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവലപ്പ്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആണ് പരിപാടി നടത്തിയത്. തിരുരങ്ങാടി മുനിസിപ്പൽ ചെയര് മാൻ കെ .പി .മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ .അസീസ് അദ്ധ്യക്ഷത വഹിച്ചു.
കോളേജ്‌ മാനേജർ എം .കെ .ബാവ പ്രസംഗിച്ചു .ഇ.എം.സി.യുടെ അംഗീകൃത റിസോഴ്സ് പേഴ്സൺ ഡോ .സി .പി .മുഹമ്മദ് കുട്ടി , പി .സാബിർ എന്നിവർ ക്ലാസ് നയിച്ചു. പ്രൊഫ .നിഷീധ സ്വാഗതവും എ .അബ്ദു സലാം നന്ദിയും പറഞ്ഞു .

error: Content is protected !!