Wednesday, August 20

ഓറിയന്റൽ സ്കൂൾ ‘യൂഫോറിയ 2K22’ സ്പോർട്ട്സ് മീറ്റ് സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ യൂഫോറിയ 2K22 സ്പോർട്ട്സ് മീറ്റ് സമാപിച്ചു. യതീം ഖാന ഗ്രൗണ്ടിൽ രണ്ട് ദിവസം നീണ്ടുനിന്ന സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ നിർവഹിച്ചു. പ്രധാനധ്യാപകൻ ടി. അബ്ദു റഷീദ് മാസ്റ്റർ പതാക ഉയർത്തി. സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു.

വീഡിയോ

കായികാധ്യാപകൻ എം.സി. ഇല്യാസ് സ്വാഗതവും ടി. മമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നാല് ഹൗസിന്റെയും വർണ്ണശഭളമായ മാർച്ച്പാസ്റ്റ് മത്സരം നടന്നു. 58 ഇനങ്ങളിയായി നടന്ന മത്സരങ്ങളിൽ യഥാക്രമം റെഡ്, യെല്ലോ, ഗ്രീൻ, എന്നീ ഹൗസുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികളായ മൂന്ന് സ്ഥാനക്കാർക്കുള്ള സർട്ടിഫിക്കറ്റും മെഡലും വിതരണം നടത്തി. കായിക മാമാങ്കത്തിന് മുഴുവൻ അധ്യാപകരും നേതൃത്വം നൽകി.

error: Content is protected !!