പഞ്ചായത്ത് വണ്ടി മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത് സംബന്ധിച്ച് പ്രസിഡന്റിന്റെ വിശദീകരണം

കഴിഞ്ഞ ദിവസം നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വാഹനവുമായി ബന്ധപ്പെട്ട വിവാദ പ്രചരണങ്ങളിലെ തെറ്റിദ്ധാരണ നീക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതിക്ക് വേണ്ടി പ്രസിഡന്റികന്റെ പത്രകുറിപ്പ്
2008 ല്‍ പഞ്ചായത്തിന് വേണ്ടി വാങ്ങി ഉപയോഗിച്ചിരുന്ന KL55B3013 ബൊലേറോ ജീപ്പ് പാലിയേറ്റീവ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവായതിന്റെ അടിസ്ഥാനത്തി‍ല്‍ 2020 ല്‍ പുതിയ വാഹനം വാങ്ങുകയും പഴയ വാഹനം കുടുബാരോഗ്യകേന്ദ്രത്തിന് നല്കാമ‍ന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാ‍ല്‍ പഴയ വാഹനം നന്നമ്പ്ര കുടുബാരോഗ്യ കേന്ദ്രം ഏറ്റെടുക്കാന്‍ വിസമ്മതിച്ച സാഹചര്യത്തി‍ല്‍ ടി വാഹനം ഒരു വര്ഷ്ത്തിലേറെ ഉപയോഗിക്കാതെ കുടുംബാരോഗ്യകേന്ദ്ര വളപ്പി‍ല്‍ കിടക്കുകയാണുണ്ടായത്. വാഹനം കുടുംബാരോഗ്യ കോമ്പൌണ്ടില്‍ നിന്നും എടുത്തുമാറ്റാ‍ന്‍ ആശുപത്രി അധികൃതരുടെ നിരന്തരമായ നിര്ബടന്ധം കാരണവും വെയിലും മഴയും കൊണ്ട് വാഹനം നശിച്ചു പോവുന്നു എന്ന പരാതിയും ഉയര്ന്ന സാഹചര്യത്തി‍ല്‍, പരാതി ബോധ്യപ്പെട്ടതിനാലും കൂടുതല്‍ സുരക്ഷിതമായ സ്ഥലം വാഹനം സൂക്ഷിക്കുന്നതിന് പഞ്ചായത്തിന് കണ്ടെത്തേണ്ടതായി വന്നു. പഞ്ചായത്ത് കോമ്പൌണ്ടി‍ല്‍ സ്ഥലമില്ലാത്തതിനാലും സ്വന്തമായി മറ്റു സ്ഥലങ്ങളൊന്നും പഞ്ചായത്തിന്റെ അധീനതയി‍ല്‍ ഇല്ലാത്തതിനാലും എം.സി.എഫിന് വേണ്ടി പഞ്ചായത്ത് വാടകയ്ക്കെടുത്ത കെട്ടിടത്തി‍ല്‍ വാഹനം സുരക്ഷിതമായി സൂക്ഷിക്കാ‍ന്‍ ഇടം കണ്ടെത്തുകയാണുണ്ടായത് . ടാര്പോ ളി‍‍ന്‍ ഷീറ്റ് കൊണ്ട് ഭദ്രമായി പൊതിഞ്ഞു പൊടിയൊന്നും ഏല്ക്കാ തെ എം.സി.എഫ് കെട്ടിടത്തിന്റെഞ ഒരു ഭാഗത്ത് സൂക്ഷിച്ചു വരികയായിരുന്നു ടിവാഹനം. ഈ സാഹചര്യത്തി‍ല്‍ കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധരായ ചില‍ര്‍ എം.സി.എഫ് കെട്ടിടത്തില്‍ അതിക്രമിച്ചു കയറി ഒരു ഭാഗത്ത് തരംതിരിക്കലിനായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് ചാക്കുക‍ള്‍ വാഹനത്തിന്റെ ചുറ്റും മുകളിലുമായി നിരത്തി ഫോട്ടോയും വീഡിയോയും എടുത്ത് മാധ്യമങ്ങളി‍ല്‍ പ്രചരിപ്പിക്കുകയാണുണ്ടായത്. ഭദ്രമായി കെട്ടി സൂക്ഷിച്ച വാഹനം ടാര്പോറളി‍ന്‍ ഷീറ്റ് അഴിച്ച് പൊളിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. പഞ്ചായത്തിനെ അധിക്ഷേപിക്കുന്നതിന് ചില തല്പണര കക്ഷിക‍ള്‍ ബോധപൂര്വ്വം ആസൂത്രണം ചെയ്ത ഒരു ഹീനപ്രവൃത്തിയാണിതെന്ന് ബോധ്യമാവുന്നു. തികച്ചും സദുദ്ദേശത്തോടു കൂടി ചെയ്ത ഒരു പ്രവൃത്തിയെ കരിവാരിതേച്ചു കാണിക്കാ‍ന്‍ ആസൂത്രിതമായി നടത്തിയ ഈ പ്രചരണത്തി‍ല്‍ മാന്യബഹുജനങ്ങ‍ള്‍ വഞ്ചിതരാവരുതെന്ന് അഭ്യര്ഥിയ ക്കുന്നു. ഇക്കാര്യത്തി‍ല്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോവാന്‍ പഞ്ചായത്ത് ഭരണസമിതി പ്രതിജ്ഞാബദ്ധമാണ്. മേലിലും പഞ്ചായത്തിന്റെ മുഴുവ‍ന്‍ പ്രവര്ത്തുനങ്ങളിലും ആത്മാര്ത്ഥദമായി സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.

error: Content is protected !!