പള്ളിക്കൽ അഗ്രോ സർവീസ് സെന്ററിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

Copy LinkWhatsAppFacebookTelegramMessengerShare

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പള്ളിക്കലിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു.

സമഗ്ര കാർഷിക പദ്ധതി വള്ളിക്കുന്ന് മണ്ഡലത്തിൽ നടപ്പാക്കുമെന്നും ഇതിനായി പദ്ധതികൾ തയാറാക്കി നൽകാനും മന്ത്രി ആവശ്യപ്പെട്ടു. പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ എല്ലാവരും ശ്രമിക്കണം. പദ്ധതികൾ നടപ്പിലാക്കാൻ എല്ലാ സഹായവും കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിനെ കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
‘മേരി മാട്ടി മേരാ ദേശ്’ ക്യാമ്പയിനിന്റെ ഭാഗമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 75 വൃക്ഷതെകൾ നടുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

പള്ളിക്കലിൽ കുമ്മനാട്ട് വളപ്പിലെ വ്യവസായ കേന്ദ്രത്തിൽ 2019 ലാണ് അഗ്രോ സർവീസ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. ഒട്ടേറെ പ്രവർത്തനങ്ങളുമായി കർഷകർക്ക് സഹായമേകുന്ന സ്ഥാപനത്തിന് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് ഓഫീസും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എ.കെ അബ്ദുറഹിമാൻ,
വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ അബ്ബാസ്, പി.കെ അബ്ദുള്ള കോയ , ടി.പി വാസുദേവൻ, ഖമർബാൻ കടക്കോട്ടിരി, കെ. ഇ സിറാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുഹ്സില ഷഹീദ്, വി.പി അബ്ദുൾ ഷുക്കൂർ, റസീന ടീച്ചർ, മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസർ എൻ.എം മുഹമ്മദ് സക്കീർ , കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്. ബീന, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.വി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് പട്ടാളത്തിൽ, പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറി ഇ. ഷാമിൽ, പി.ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.കെ സൈഫുന്നിസ തുടങ്ങിയവർ പങ്കെടുത്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!