സന്തോഷ് ട്രോഫി; സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു 

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം മലപ്പുറം മുണ്ടുപറമ്പിലെ സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസില്‍ നടന്നു. ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ ഫുട്ബോള്‍ താരം ആഷിഖ് കുരുണിയാന്‍ ഇംപെക്‌സ് ഡയറക്ടര്‍ സി. ജുനൈദ്, പാലോളി അബ്ദുറഹ്‌മാന്‍, കെ.പി.എം. മുസ്തഫ എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
 മഞ്ചേരി-പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗ്യാലറി, കസേര, വി.ഐ.പി. കസേര, വി.ഐ.പി. ഗ്രാന്റ്, എന്നിവയുടെ സീസണ്‍ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനമാണ് നടന്നത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് സീസണ്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നിശ്ചിച്ചിരിക്കുന്നത്. തിരൂര്‍ അര്‍ബന്‍ ബാങ്ക്, പൊന്നാനി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, പെരിന്തല്‍മണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മക്കരപറമ്പ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ്ചേരി അര്‍ബന്‍ ബാങ്ക്, അരീക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഏടരിക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, എടവണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കൊണ്ടോട്ടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, നിലമ്പൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, വണ്ടൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മലപ്പുറം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, വേങ്ങര സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കോട്ടക്കല്‍ അര്‍ബന്‍ ബാങ്ക്, കോഡൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ്ചേരി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകള്‍ വഴിയാണ് സീസണ്‍ ടിക്കറ്റ് വില്‍പന നടക്കുന്നത്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ അധ്യക്ഷനായി. ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു ഷറഫലി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.പി അനില്‍, സെക്രട്ടറി എച്ച്.പി അബ്ദുല്‍ മഹ്റൂഫ്, എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ.എ. നാസര്‍, പി. ഹൃഷിക്കേഷ് കുമാര്‍, കെ. മനോഹരകുമാര്‍, സി. സുരേഷ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ പി. അഷ്‌റഫ്, പി.കെ. ഷംസുദ്ധീന്‍, അഡ്വ. അബ്ദുറഹ്‌മാന്‍ കാരാട്ട് ജനപ്രതിനിധികള്‍, കായിക പ്രമുഖര്‍, സംഘാടകസമിതി ഭാരവാഹികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറി ദിവസ ടിക്കറ്റിന് 100 രൂപയും സീസണ്‍ ടിക്കറ്റിന് 1000 രൂപയുമാണ്. കസേരയ്ക്കുള്ള ദിവസ ടിക്കറ്റിന് 250 രൂപയും സീസണ്‍ ടിക്കറ്റിന് 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി കസേരക്ക് 1000 രൂപയാണ് ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണ് നിരക്ക്. ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി. ഗ്രാന്റ് സീസണ്‍ ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗ്യാലറി ദിവസ ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.


സൗഹൃദമത്സരം സംഘടിപ്പിക്കും
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രചരണത്തിന്റെ ഭാഗമായി സന്തോഷ് ട്രോഫി താരങ്ങളെ അണിനിരത്തി നാളെ (ഏപ്രിൽ 13) വൈകീട്ട്  7.30ന് സൗഹൃദ മത്സരം സംഘടിപ്പിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ മലപ്പുറം സന്തോഷ് ട്രോഫി ഇലവനും, കേരള സന്തോഷ് ട്രോഫി ഇലവനും തമ്മില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിന്റെ മുന്നോടിയായി പ്രധാന വേദിയായ പയ്യനാട് സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ടിക്കറ്റ് ലഭിക്കുന്ന ബാങ്കുകള്‍
തിരൂര്‍ അര്‍ബന്‍ ബാങ്ക്,പൊന്നാനി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,പെരിന്തല്‍മണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്മക്കരപറമ്പ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്മഞ്ചേരി അര്‍ബന്‍ ബാങ്ക്അരീക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്ഏടരിക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്എടവണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്കൊണ്ടോട്ടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്നിലമ്പൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്വണ്ടൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്മലപ്പുറം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്വേങ്ങര സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്കോട്ടക്കല്‍ അര്‍ബന്‍ ബാങ്ക്കോഡൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്മഞ്ചേരി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

error: Content is protected !!