സ്വരാജ് അവാർഡ്: മറ്റുള്ളവരുടെ അംഗീകാരം തട്ടിയെടുക്കുന്നു. ഭരണസമിതിക്കെതിരെ മുൻ ചെയർപേഴ്സൻ

തിരൂരങ്ങാടി: മുന്സിപാലിറ്റിക്ക് ആദ്യമായി ലഭിച്ച സംസ്ഥാന സർക്കാരിന്റെ അവാർഡിന്റെ അവകാശത്തെ ചൊല്ലി വിവാദം. നിലവിലെ ഭരണസമിതിക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ചെയർപേഴ്സൻ. മികച്ച പ്രവർത്തനത്തിന് , സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ സ്വരാജ് അവാർഡിൽ സംസ്ഥാന തലത്തിൽ തിരൂരങ്ങാടി നഗരസഭക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. 2020-21 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് ഈ ഭരണ സമിതിയുടെ നേട്ടമായി ഉയർത്തി പിടിക്കുകയും , അതിനേക്കാൾ ഉപരി ഈ നേട്ടം കഴിഞ്ഞ ഭരണ സമിതിക്ക് നേതൃത്വം കൊടുത്ത ചെയര്പേഴ്സണെ ഈ ഭരണസമിതിയിലെ ആരും അറിയിക്കാതിരിക്കുകയും ചെയ്തതോടെയാണ് മുൻ ചെയർ പേഴ്സൻ കെ.ടി . റഹീദ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഭരണസമിതി അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇത് സംഭന്ധമായി അവർ രൂക്ഷമായ രീതിയിൽ പ്രതിഷേധിച്ചു. ഡയറക്ടറേറ്റിൽ നിന്നും അവാർഡ് വിവരം വിളിച്ചറിയിച്ചത് മുൻ സെക്രെട്ടറി ആയിരുന്ന ഇ. നാസിമിനെ ആയിരുന്നു. ആ മര്യാദ പോലും സ്വന്തം പാർട്ടിക്കാരായ ഭരണ സമിതി ചെയ്തില്ലെന്നതാണ് അവരെ പ്രകോപിപ്പിച്ചത് എന്നറിയുന്നു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JagfBeCN4LgJ79L3XzBwRV

ഈ അവാർഡ് കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനത്തിന് ലഭിച്ച അംഗീകരമാണെന്നും ഇത് നമുക്ക് അവകാശപ്പെട്ടതാണ് എന്നും അവർ പറഞ്ഞു. മറ്റുള്ളവർക്ക് അവകാശപെട്ടത് തട്ടിയെടുക്കലല്ല വേണ്ടത്. കഴിഞ്ഞ വർഷം ഒൻപത് മാസം വരെ ഈ ഭരണ സമിതി ആയിരുന്നു. ആ സമയത്തെ പ്രവർത്തനം കൂടി വിലയിരുത്തിയാണ് അവാർഡ്. അപ്പോൾ കഴിഞ്ഞ ഭരണസമിതിയെ ഇക്കാര്യം അറിയിക്കുകയും മുൻ വൈസ് ചെയർമാനെ എങ്കിലും അവാർഡ് വാങ്ങാൻ കൊണ്ടു പോകാണമായിരുന്നു. 2015-20 വർഷത്തെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഇവരുടെ പ്രതികരണം. അത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

https://youtu.be/6ayzDSVsTCg
മുൻ ചെയർപേഴ്സന്റെ വോയ്സ്

ഈ ഭരണ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പോയി ഇന്നലെ മന്ത്രിയിൽ നിന്നാണ് അവാർഡ് വാങ്ങിയിരുന്നു.

പ്രധാന ആരോപണങ്ങൾ:

കഴിഞ്ഞ ഭരണസമിതി അംഗങ്ങളെ അഭിനന്ദിക്കുന്നു.
ഈ അവാർഡ് ഡയറക്‌ടറേറ്റിൽ നിന്ന് സെക്രെട്ടറി ആയിരുന്ന നസിമിനെ വിളിച്ചിട്ട് തന്നെ വിവരം അറിയിച്ചത് അവരാണ്. ഈ ഭരണ സമിതിയോ പാർട്ടി ലീഡറോ അറിയിച്ചിട്ടില്ല. ഭരണ പ്രതിപക്ഷ അംഗങ്ങളും ഉദ്യോഗസ്ഥരും കർമം ചെയ്തത് കൊണ്ടാണ് ആ അവാർഡ് ലഭിച്ചത്. ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ല. നമുക്ക് അർഹതപ്പെട്ട വിജയമാണ്. 2020-21 വർഷത്തിൽ ഒമ്പത് മാസം നമ്മുടെ ഭരണമായിരുന്നു. ഏപ്രിൽ മുതൽ ആണ് സാമ്പത്തിക വർഷം ആരംഭിക്കുന്നത്. അപ്പോൾ വർക്ക് ചെയ്തത് നമ്മുടെ ഭരണ സമിതി ആയിരുന്നു.
അന്ന് നേതൃത്വം നൽകിയിരുന്ന എം.അബ്ദുറഹ്മാൻ കുട്ടിയെ എങ്കിലും അവാർഡ് സ്വീകരിക്കാൻ കൊണ്ടു പോകാമായിരുന്നു. ഇക്കാര്യം ഉന്നയിച്ച് പാർട്ടി ലീഡറേ വിളിച്ചിട്ട് ഫോൺ എടുക്കുകയോ, മറുപടി നൽകുകയോ ചെയ്തില്ല. മിണ്ടാതിരിക്കുന്നത് ഭീരുത്വമാണ്. ദേഷ്യവും വിഷമവും കടുത്ത പ്രതിഷേധവുമുണ്ട്.
നമ്മളെ വിജയമാണ്, അത് മറ്റുള്ളവർക്ക് കൊടുക്കാൻ കഴിയില്ല.
എനിക്ക് സ്ഥാനമാനങ്ങൾക്ക് താൽപര്യമില്ല, ഇരിക്കുന്നിടത്തോളം നല്ല രീതിയിൽ ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം. അത് സാധിച്ചു എന്നതാണ് എന്റെ വിശ്വാസം. അർഹതപ്പെട്ടത് വേറെ ഒരാൾ തട്ടിപ്പറിക്കുന്നതോ അവകാശപ്പെടുന്നതോ വെടക്കാക്കി തനിക്കാക്കുന്ന ഏർപ്പാട് എല്ലാവരും നിർത്തണം. അതിൽ പ്രതിഷേധിക്കും. തനിക്ക് ഒരു പേടിയുമില്ല.
ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല തിരൂരങ്ങാടി മുൻസിപ്പാലിറ്റി.
തുടർചയാണ് ഭരണസമിതി.
മറ്റുള്ളവർ വിഡ്ഢികളും ഇപ്പോൾ ഉള്ളവരും എല്ലാം തികഞ്ഞവരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, അതിനുള്ള അംഗീകാരം അവർക്ക് കൊടുക്കുകയുമില്ല. ഞങ്ങൾ തന്നെ മതി എന്ന തോന്നൽ അടുത്ത തലമുറയിൽ ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന മുൻ തലമുറയുടെ ഇളം തലമുറ ഇതിൽ നിന്ന് അകന്നു നിൽക്കുമെന്ന് തീർച്ചയാണ്. തന്റെ മക്കൾ പോലും ഇതിൽ നിന്ന് വിട്ടു നിൽക്കുന്നു. മാനസികമായി താത്പര്യമില്ലാതെയാണ് വോട്ട് ചെയ്യുന്നത് പോലും. പാര്ടിയിലെയും ഭരണസമിതിയിലെയും ചിലരുടെ പെരുമാറ്റം കാരണം പാർട്ടിയിൽ നിന്ന് ചെറുപ്പക്കാർ വിട്ടു. നിൽക്കുന്നുണ്ട്. അത് നല്ല ക്ഷീണം ചെയ്യുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ ഭരണ സമിതിയോട് നന്ദിയെങ്കിലും കാണിക്കമായിരുന്നു.

പേടിച്ചോടി സ്വന്തം അഭിപ്രായങ്ങൾ പറയാതെ പൊതു ഇടത്തിൽ ഇരിക്കുന്നതിനെക്കാൾ നല്ലത് വേറെ വല്ല പണിക്കും പോകുകയാണ് നല്ലത്. ഞാൻ അതിൽ പെട്ടതല്ല, ആരോടും മുഖത്ത് നോക്കി പറയും.
പക്വത യിൽ ആൾക്കാരോട് പെരുമാറണം, ഇല്ലെങ്കിൽ നാട്ടുകാരിൽ നിന്ന് നമുക്ക് അടി കിട്ടും. എന്നും നേതാവാണ് നേതാവാണ് എന്നു പറഞ്ഞു കൊണ്ട് നടക്കുകയൊന്നുമില്ല. അവർ തലക്കടിക്കാൻ തീരുമാനിച്ചാൽ അടിക്കുക തന്നെ ചെയ്യും. അതും കണ്ടറിഞ്ഞിട്ടെ പെരുമാറാൻ പാടുള്ളൂ. നമുക്ക് അർഹതപ്പെട്ട വിജയം അങ്ങനെ തട്ടിയെടുത്ത് ആളാകാൻ നോക്കേണ്ട.
കഴിഞ്ഞ
ഞാൻ ഭരണസമിതി ചെയ്തതിനുള്ള അംഗീകാരം ഔദ്യോഗികമായി കിട്ടിയ സ്ഥിതിക്ക് ഔദ്യോഗികമായി കഴിഞ്ഞ ഭരണസമിതി ചെയർപേഴ്സൻ, വൈസ് ചെയർമാൻ എന്നിവരെ വിവരം അറിയിക്കേണ്ടിയിരുന്നു. അവരെ ഉത്തരവാദിത്വം ആണ്. 2020 ൽ അവർ കേറിയതിന് ശേഷമുള്ളത് മാത്രമേ അവർക്ക് അവകാശമുള്ളൂ. അവർ ചോറ് വെച്ചു വിളമ്പി വിളിച്ചാൽ ഉണ്ണാൻ പോകാൻ എന്നെ കിട്ടില്ലെന്നും അവർ പറഞ്ഞു.
എന്റെ വോയിസ് ആർക്ക് ഷെയർ ചെയ്താലും തനിക്കൊരു പ്രശ്നമില്ല, പേടിയുമില്ല. അതിന്റെ സൈഡ് എഫക്ട് എന്തെന്ന് തനിക്കറിയാം. അത് എനിക്ക് വട്ടപൂജ്യമാണ്.
മുൻസിപ്പാലിറ്റി ഇവരുടെ തറവാട്ട് സ്വത്തല്ല. ഇപ്പോൾ തന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട, താൻ ആ സ്ഥാനത്ത് ഇരിക്കാത്തത് കൊണ്ട് എന്തും എനിയ്ക് പറയുന്നതിന് തടസ്സമില്ല.

ശെരിയെ അംഗീകരിക്കാനും തെറ്റിനെ ചൂണ്ടിക്കാണിക്കാനും കഴിയണം. അല്ലാതെ ഭാവിയിൽ എന്തെങ്കിലും സ്ഥാനം കിട്ടുമെന്ന് കരുതി മിണ്ടതിരിക്കരുതെന്നു യൂത്ത് ലീഗ് നേതാവായ മുൻ കൗണ്സിലറെ ഉപദേശിക്കുന്നുമുണ്ട്. തെറ്റുകൾ ആവർത്തിച്ചാൽ വലിയ നഷ്ടമാണ് ഉണ്ടാകുക.

error: Content is protected !!