Monday, September 7

Tag: കക്കാട് ബസ് സ്റ്റോപ്പ്

ശാസ്ത്രീയമല്ലാത്ത ബസ് സ്റ്റോപ്പ്; കക്കാട് കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് പുന:ക്രമീകരിക്കണമെന്ന് ആവശ്യം
Local news

ശാസ്ത്രീയമല്ലാത്ത ബസ് സ്റ്റോപ്പ്; കക്കാട് കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് പുന:ക്രമീകരിക്കണമെന്ന് ആവശ്യം

തിരൂരങ്ങാടി: കക്കാട് ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തുന്ന സ്ഥലത്തെ അശാസ്ത്രീയമായ ക്രമീകരണം യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി പരാതി. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം വിദ്യാർത്ഥിനിക്ക് കാലിടറി വീണ് പരിക്കേറ്റിരുന്നു. മുമ്പും സമാനമായ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.റോഡിന്റെ വളവുകളിലും വീതികുറഞ്ഞതും കാൽനടയാത്രയ്ക്ക് മതിയായ സൗകര്യമില്ലാത്തതുമായ ഭാഗങ്ങളിലുമാണ് പല ബസുകളും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ബസിൽ നിന്ന് ഇറങ്ങുന്നവർക്ക് സുരക്ഷിതമായി റോഡിൽ നിന്ന് മാറിനിൽക്കുന്നതിനും കാൽനടയായി പോകുന്നതിനും ആവശ്യമായ സൗകര്യങ്ങൾ നിലവിലില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.പ്രത്യേകിച്ച് വിദ്യാർത്ഥികളും സ്ത്രീകളും വയോധികരും ബസിൽ നിന്ന് ഇറങ്ങുമ്പോൾ സമീപത്തുകൂടി കടന്നുപോകുന്ന വാഹനങ...