Thursday, July 10

Tag: ഭാര്യയുടെ കൂടെ ബൈക്കിൽ പോകുമ്പോൾ അപകടത്തിൽ മരിച്ചു

പുത്തനത്താണിയില്‍ വാഹനാപകടം; ഭാര്യയുമൊന്നിച്ച്‌ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ്‌ മരിച്ചു
Accident

പുത്തനത്താണിയില്‍ വാഹനാപകടം; ഭാര്യയുമൊന്നിച്ച്‌ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ്‌ മരിച്ചു

പുത്തനത്താണി : അതിരുമടയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ ചാവക്കാട് മന്ദലംകുന്ന് സ്വദേശി മരിച്ചു. മന്ദലാംകുന്ന്‌ കൂളിയാട്ട്‌ പരേതനായ മൊയതുണ്ണിയുടെ മകൻ ശിഹാബാണ്‌(42) മരിച്ചത്‌. ഇലക്ട്രിഷ്യനായ ശിഹാബ്‌ ഭാര്യയുമൊന്നിച്ച്‌ കോട്ടക്കൽ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാനായി ബൈക്കില്‍ സഞ്ചരിക്കവേ ഇന്നലെ രാത്രി 8.30ന്‌ പുത്തനത്താണിയില്‍ വെച്ചാണ്‌ അപകടത്തില്‍ പെട്ടത്‌. സർവ്വീസ്‌ റോഡില്‍ എതിരെ വന്ന റെഡി മിക്സര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഭാര്യ റോഡില്‍ തെറിച്ച്‌ വീണെങ്കിലും പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു. എന്നാല്‍ വാഹനം ശിഹാബിന്റെ ശരീരത്തിൽ കയറിയിറങ്ങിയതിനെ തുടര്‍ന്ന്‌ തൽക്ഷണം മരണപ്പെടുകയായിരുന്നു. കബറടക്കം ഇന്ന്‌ വൈകിട്ട്‌ മന്ദലാംകുന്ന്‌ ജുമാ മസ്ജിദ്‌ കബർ നടക്കും. ഭാര്യ: ഹൈറുന്നീസ. മക്കള്‍: മുസ്ലിഹ്‌, മുഹ്സിന്‍. മാതാവ്‌: ഫാത്തിമ. സഹോദരങ്ങള്‍: നിയാസ്‌, ഫെബിന....
error: Content is protected !!