കൊടിഞ്ഞി മച്ചിങ്ങത്താഴം അങ്കണവാടി ഉദ്‌ഘാടനം ചെയ്തു; കെട്ടിടം പണി ഇഴഞ്ഞു നീങ്ങിയത് വിവാദമായിരുന്നു
ഒടുവിൽ കൊടിഞ്ഞി മചിങ്ങതാഴം അംഗണവാടി ക്ക് കെട്ടിടമായി. സ്വന്തം സ്ഥലം ലഭ്യമാക്കി പഞ്ചായത്ത് കെട്ടിടത്തിന് ഫണ്ട് അനുവദിച്ചെങ്കിലും വര്ഷങ്ങളെടുത്താണ് പണി പൂർത്തിയാക്കിയത്.
https://youtu.be/7dubfu8Bzjg
വീഡിയോ വാർത്ത
ഏറെക്കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 144 നമ്പർ അംഗണവാടിക്ക് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ മുന്നിട്ടിറങ്ങിയാണ് സ്വന്തം സ്ഥലം കണ്ടെത്തിയത്.പഞ്ചായത്ത് ഫണ്ടിനു പുറമെ 3 ലക്ഷത്തോളം രൂപ നാട്ടുകാരും സ്വരൂപിച്ച് 2018 ൽ സ്ഥലം വാങ്ങിയത്. അംഗണ വാടിക്ക് സ്വന്തം കെട്ടിടമുണ്ടാക്കാൻനന്നമ്പ്ര ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പ്രവൃത്തി കരാറെടുത്ത കരാറുകാരൻ യഥാ സമയം പണി പൂർത്തിയാക്കാത്തതിനാൽ 3 വര്ഷത്തോളമാണ് കുരുന്നുകൾ സ്വന്തം കെട്ടിടത്തിലേക്ക് കയറാൻ കാത്തിരുന്നത്.പ്രവൃത്തി വൈകുന്നത് സംബന്ധിച്ച് പഞ്ചായത്ത് വികസന സെമിനാറിൽ ബഹളം ഉണ്ടാകുകയും ചെയ്തിരുന്നു. ഭ...