വീടിന് സമീപം സൈക്കിളിൽ ബൈക്കിടിച്ച് 5 വയസ്സുകാരൻ മരിച്ചു
മഞ്ചേരി : വീടിന് സമീപം സൈക്കിളിൽ ബൈക്കിടിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. മേമാട് കൂടക്കര എളയോടൻ മുഹമ്മദ് യൂസുഫിന്റെ മകൻ മുഹമ്മദ് ഇസിയാൻ ആണ് മരിച്ചത്. കബറടക്കം ഇന്ന് കൂടക്കര ജുമാ മസ്ജിദിൽ. ഇന്നലെ വൈകിട്ട് 5 ന് വീടിനടുത്താണ് ദാരുണ അപകടം. സ്വന്തം വീട്ടിൽനിന്നും സൈക്കിളിൽ തറവാട്ടിലേക്ക് പോകുമ്പോഴാണ് തൊട്ടേക്കാട് ഭാഗത്തുനിന്നും വന്ന ബൈക്ക് ഇടിച്ചത്. ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാരിയാട് ആലുക്കൽ നാസിറുൽ ഇസ്ലാം നഴ്സറി സ്കൂളിൽ യുകെജി വിദ്യാർത്ഥിയാണ്. മാതാവ് ഉമ്മുഹബീബ. സഹോദരങ്ങൾ , മുഹമ്മദ് സിനാൻ, മുഹമ്മദ് അൻസീർ, മുഹമ്മദ് സബീഹ്....

