യൂണിവേഴ്‌സിറ്റിക്ക് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനിലോറിയിടിച്ച് 2 പേർ മരിച്ചു
തേഞ്ഞിപ്പലം : ദേശിയപാത ആറുവരിപ്പാതയിൽ കലിക്കറ്റ് സർവകലാശാലക്കടുത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് രണ്ടുപേർ മരിച്ചു. മിനി ലോറി ഡ്രൈവർ കുറുവ വറ്റല്ലൂർ പടപറമ്പ് വലിയപറമ്പിൽ അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് ഹനീഫ് (37), ഒപ്പമുണ്ടായിരുന്ന രണ്ടത്താണി ചന്തപറമ്പ് കുന്നത്തൊടി വീട്ടിൽ അബുവിന്റെ മകൻ അൻവർ ഖാൻ (25) എന്നിവരാണ് മരിച്ചത്. ആറുവരി പാതയിൽ പൈങ്ങോട്ടുമാടിൽ ശനി രാവിലെ ഏഴോടെയാണ് അപകടം. കണ്ണൂരിൽനിന്നും കല്ലു കയറ്റി വരികയായിരുന്ന ലോറി യാതൊരു സിഗ്നലുമില്ലാതെ ആറുവരി പാതയുടെ വശത്ത് നിർത്തിയിട്ടിരുന്നു. ഇതിന് പിന്നിൽ അതേ ദിശയിൽനിന്നും എത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. ആറുവരി പാതയിലായതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർത്തനത്തിന് എത്താനായില്ല. ദേശീയ പാതയിലൂടെപോയ വാഹനങ്ങളിലുള്ളവരും തേഞ്ഞിപ്പലം സ്റ്റേഷനിലെ പൊലീസുകാരുമാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പരിക്കേറ്റവരെ വാഹനത്തിൽനിന്നും പുറത്തെടു...