Tuesday, August 19

Tag: ഉമ്മയുടെ വീട്ടിൽ മുങ്ങിമരിച്ചു

ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ 12 കാരി മുങ്ങിമരിച്ചു
Accident

ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ 12 കാരി മുങ്ങിമരിച്ചു

തിരൂരങ്ങാടി : ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥിനി വെള്ളത്തിൽ മുങ്ങിമരിച്ചു. കൊണ്ടോട്ടി മൊറയൂർ സ്വദേശിയും ചാപ്പനങ്ങാടി പി എം എസ് എ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ പീടിക കണ്ടി പൂന്തല അബ്ദുൽ ജബ്ബാറിന്റെ മകൾ ആഫിയ ഫാത്തിമ (12) ആണ് മരിച്ചത്. എ ആർ നഗർ വി കെ പടിയിൽ വെച്ചാണ് സംഭവം. ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. വി കെ പടിയിലെ വയലിലെ തോട്ടിലെ കുഴിയിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സഹോദരനും മറ്റു ബന്ധുക്കൾക്കുമൊപ്പം കുളിക്കാൻ പോയതായിരുന്നു. ഇതിനിടെ വെള്ളത്തിലേക്ക് വീണ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയെ കിട്ടിയത്. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഴുകൂർ ജി എം യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മൃതദേഹംതിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും....
error: Content is protected !!