തിരൂരങ്ങാടിയിൽ മത്സരം ജ്യേഷ്ടത്തിയും അനുജത്തിയും തമ്മിൽ
തിരൂരങ്ങാടി : നഗരസഭ വാർഡിൽ 33-ാം വാർഡിൽ അങ്കം സഹോദരിമാർ തമ്മിൽ. യൂഡിഎഫിനും എൽഡിഎഫ് ഉൾപ്പെടുന്ന ടീം പോസിറ്റിവിനും വേണ്ടി മത്സരിക്കുന്നത് ജ്യേഷ്ഠത്തിയും അനുജത്തിയുമാണ്. ലീഗ് സ്‌ഥാനാർഥിയായി സി.എം.സൽമയും ടീം പോസിറ്റിവ് സ്വതന്ത്രയായി പി.ഒ.റസിയയുമാണ് മത്സരിക്കുന്നത്, പരപ്പനങ്ങാടിയിലെ പുതിയ ഒറ്റയിൽ കുടുംബമാണ് ഇവർ. സൽമയുടെ വീട് ചെമ്മാട് സികെ നഗറിലും റസിയയുടെ വീട് പന്താരങ്ങാടിയിലുമാണ് ഇരുവരും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും നേർക്കുനേർ മത്സരിക്കുന്നത് ആദ്യമായാണ്. സൽമ നിലവിൽ വാർഡ് കൗൺസിലറാണ് മുൻപ് എൽഡിഎഫ് സ്വതന്ത്രയായി തിരൂരങ്ങാടി പഞ്ചായത്തംഗമായിട്ടുണ്ട്. പിന്നീട് ബ്ലോക്കിലേക്കും മത്സരിച്ചിരുന്നു. പിന്നീട് ലീഗിൽ ചേർന്ന ശേഷം നഗരസഭ കൗൺസിലറായി. 30 -ാം വാർഡ് കൗൺസിലറാണ്.
അനുജത്തി റസിയ വാർഡിലെ ആശാ പ്രവർത്തകയാണ്. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാരിൻ്റെ മുൻസിപ്പൽ കമ്മിറ്റി ...

