സ്‌കൂൾ ഒളിമ്പിക്‌സ്: സംസ്ഥാന ജേതാക്കളായ ജില്ലയിലെ കായിക താരങ്ങൾക്ക് സ്വീകരണം നൽകി
                    തിരൂർ : സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ ജേതാക്കളായ മലപ്പുറം ജില്ലയിലെ കായികതാരങ്ങൾക്ക് തിരൂരിൽ മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി.
കുറുക്കോളി മൊയ്‌തീൻ എം.എൽ.എ., ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി. ഹൃഷികേശ് കുമാർ, തിരൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ കെ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യു. സൈനുദ്ദീൻ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ. വത്സല, സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ. അർജുൻ, സ്പോർട്‌സ് കൗൺസിൽ പരിശീലകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു....                
                
            
