വികെ പടി അരീത്തോട് ഓട്ടോ മറിഞ്ഞ് 6 പേർക്ക് പരിക്ക്
എആർ നഗർ : തൃശൂർ കോഴിക്കോട് ദേശീയപാതയിൽ വി കെ പടി അരീത്തോട് വാഹനാപകടം. ഓട്ടോറിക്ഷ തെന്നി സൈഡ് ഭിത്തിയിൽ ഇടിച്ചു മറിഞ്ഞാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി 10 മണിക്കാണ് അപകടം. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. പാക്കട പുറായ സ്വദേശികളായ പാറയിൽ മുനീർ (45), പാറയിൽ ദിൽഷാദ് (19), മുന്നിയൂർ പാറേക്കാവ് താഴത്തു വീട്ടിൽ മണക്കടവൻ ഫാത്തിമ (60), താഴത്ത് വീട്ടിൽ സി വി മുബഷിറ, റീസ (5), റയാൻ (9) എന്നിവർക്കാണ് പരിക്കേറ്റത്. മുനീറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു....