കായിക വിദ്യാഭ്യാസം’ പദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍: മന്ത്രി
താനാളൂർ : വിദ്യാലയങ്ങളിലെ കായിക സാക്ഷരതയുടെ കുറവ് നികത്തുന്നതിനും ശാസ്ത്രീയമായി കുട്ടികളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനും അടുത്ത അധ്യയന വര്‍ഷം മുതല്‍ 'കായിക വിദ്യാഭ്യാസം' എന്ന പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്. ഏതെങ്കിലും രണ്ടോ മൂന്നോ കുട്ടികള്‍ മെഡലുകള്‍ നേടുക എന്നതിനപ്പുറം എല്ലാ കുട്ടികളെയും കായിക രംഗത്തേക്ക് കൊണ്ടുവരാനുള്ള സമഗ്രമായ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുട്ടികളുടെ കായികക്ഷമതയും ആരോഗ്യവും വ്യായാമ ശീലങ്ങളും പരിപോഷിപ്പിക്കുന്നതിനായി താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍. പി സ്കൂളുകളില്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ കായിക പരിപോഷണ പദ്ധതിയായ 'ഓടിയും ചാടിയും ' വട്ടത്താണി കെ പുരം ജി എല്‍ പി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്ര ആരോഗ്യ കായിക പദ്ധതിയുടെ ഭാഗമായ...