Tuesday, October 28

Tag: കാര് മരത്തിലിടിച്ച് 3 പേർ മരിച്ചു

പേരക്കുട്ടിയെ മൈസൂർ നഴ്സിങ് കോളേജിലാക്കി മടങ്ങുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ 2 പേർ കൂടി മരിച്ചു, ഇതോടെ മരണം മൂന്നായി
Accident

പേരക്കുട്ടിയെ മൈസൂർ നഴ്സിങ് കോളേജിലാക്കി മടങ്ങുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ 2 പേർ കൂടി മരിച്ചു, ഇതോടെ മരണം മൂന്നായി

വണ്ടൂർ : കുട്ടിയെ മൈസൂരിൽ നഴ്സിങ് കോളേജിലാക്കി മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ 2 പേർ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. കൂരാട് വരമ്പൻ കല്ലിലുണ്ടായ കാർ അപകടത്തിൽ ചികിത്സയിലായിരുന്ന പിതാവും മകളുമാണ് മരിച്ചത്. കഴിഞ്ഞദിവസം മരിച്ച മൈമൂനയുടെ ഭർത്താവ് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദ് (66), മകൾ താഹിറ (40) എന്നിവരാണ് ഇന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പേരക്കുട്ടിയെ മൈസൂരിൽ നഴ്സിങ് കോളജിൽ ആക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ ഇന്നലെ പുലർച്ചെ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) അന്ന് തന്നെ മരിച്ചിരുന്നു. കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു. കുഞ്ഞിമുഹമ്മദ് ,(65), മകൾ ത്വാഹിറ (40), ത്വാഹിറയുടെ മക്കളായ അർഷാദ് (12), അസ്മൽ (12), പാണ്ടിക്കാട് സ്വദേശി ഇസ്ഹാഖ് (40), ഷിഫ്ന ഷെറിൻ (7) എന്നിവർക്കാണ് പര...
error: Content is protected !!