കളിച്ചു കൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരൻ മരിച്ചു
അരീക്കോട് : കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു.കീഴുപറമ്ബ് വാലില്ലാപ്പുഴ കുറ്റൂളിയിലെ മാട്ടുമ്മല്‍ ശിഹാബിന്റെ മകൻ മുഹമ്മദ് ശസിൻ ആണു മരിച്ചത്.
വാക്കാലൂർ ചെന്നിയാർ കുന്നിലുള്ള മാതാവ് ശഹാനയുടെ ജ്യേഷ്ഠത്തിയുടെ ഇരുമ്പടശ്ശേരി വീടിന്റെ മുറ്റത്ത് മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ, അയല്‍വീട്ടില്‍ നിർത്തിയിട്ട കാർ ഉരുണ്ട് കുട്ടിയുടെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. ഉടനെ അരീക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സംഭവം അറിഞ്ഞ് ഖത്തറിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.സഹോദരങ്ങള്‍: ശാദിൻ, ശാസിയ. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ക്കു ശേഷം ശനിയാഴ്ച കുനിയില്‍ ഇരിപ്പാംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സ്താനില്‍ കബറടക്കും....